മ​ദ്യ​ല​ഹ​രി​യി​ൽ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് കാ​ർ ഓ​ടി​ച്ചു ക​യ​റ്റി; ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം
Sunday, July 14, 2024 8:07 AM IST
പ​ഴ​യ​ങ്ങാ​ടി: മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വാ​ക്ക​ൾ ബ​സ് സ്റ്റാ​ൻ​ഡി​ലെ ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്ക് കാ​റി ഓ​ടി​ച്ചു ക​യ​റ്റി. കാ​ർ വ​രു​ന്ന​ത് ക​ണ്ട് സ്റ്റാ​ൻ​ഡി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ട​തി​നാ​ലാ​ണ് വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. കാ​ർ പി​ന്നീ​ട് നി​ർ​ത്തി​യി​ട്ട ബ​സി​ലി​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പ​ഴ​യ​ങ്ങാ​ടി ബ​സ് സ്റ്റാ​ൻ​ഡി​ൽ ആ​യി​രു​ന്നു സം​ഭ​വം. പ​ഴ​യ​ങ്ങാ​ടി എ​സ്ഐ ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി കാ​റി​ലു​ണ്ടാ​യി​രു​ന്ന​ പാ​പ്പി​നി​ശേ​രി സ്വ​ദേ​ശി​ക​ളാ​യ പി.​പി. ബാ​ഗേ​ഷ്(32), എം. ​വി​ജേ​ഷ്(41) എ​ന്നി​വ​രാ​ണ് കസ്റ്റിഡിയിലെടുത്തു.