ക്ഷീ​രോ​ത്പാ​ദ​ക യൂ​ണി​യ​ന്‍റെ ക്ഷീ​ര​സ​ദ​നം വീ​ട് കൈ​മാ​റി
Monday, July 15, 2024 12:45 AM IST
ക​ണി​ച്ചാ​ർ: ആ​റ്റാ​ഞ്ചേ​രി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ ക​ർ​ഷ​ക​യാ​യ ബി​ന്ദു എ​ള്ളു​കാ​ര​ന് ക്ഷീ​ര​സ​ദ​നം വീ​ട് കൈ​മാ​റി. മി​ൽ​മ മ​ല​ബാ​ർ മേ​ഖ​ലാ സ​ഹ​ക​ര​ണ ക്ഷീ​രോ​ത്പാ​ദ​ക യൂ​ണി​യ​ന്‍റെ ക്ഷീ​ര​സ​ദ​നം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ഞ്ചു​ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യ​ത്തോ​ടു​കൂ​ടി​യാ​ണു വീ​ട് നി​ർ​മി​ച്ച​ത്. മി​ൽ​മ ചെ​യ​ർ​മാ​ൻ കെ.​എ​സ്. മ​ണി താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു.

ക​ണി​ച്ചാ​ർ ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​ബാ​ർ മി​ൽ​മ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ.​സി. ജ​യിം​സ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ​

പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജോ​ജ​ൻ എ​ട​ത്താ​ഴെ, സു​ലേ​ഖ സ​ജി, അ​ഞ്ജ​ലി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് കു​ന്ന​ത്ത്, മി​ൽ​മ ക​ണ്ണൂ​ർ പി ​ആ​ൻ​ഡ് ഐ ​യൂ​ണി​റ്റ് ഹെ​ഡ് എം. ​നാ​രാ​യ​ണ​ൻ കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ല​ബാ​ർ മി​ൽ​മ ക്ഷീ​ര​സ​ദ​നം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ർ​മി​ച്ച നാ​ലാ​മ​ത്തെ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന​മാ​ണു ന​ട​ന്ന​ത്. മി​ൽ​മ മ​ല​ബാ​ർ മേ​ഖ​ല​യി​ലെ ആ​റു ജി​ല്ല​ക​ളി​ലാ​യി 24 വീ​ടു​ക​ൾ ഇ​തി​നോ​ട​കം പ​ണി പൂ​ർ​ത്തീ​ക​രി​ച്ചു ക​ഴി​ഞ്ഞു. ക്ഷീ​ര സ​ദ​നം പ​ദ്ധ​തി​യി​ൽ അ​ഞ്ചു​ല​ക്ഷം രൂ​പ​യാ​ണു മ​ല​ബാ​ർ മി​ൽ​മ ധ​ന​സ​ഹാ​യ​മാ​യി അ​നു​വ​ദി​ക്കു​ന്ന​ത്.

ക്ഷീ​ര​സം​ഘ​ത്തി​ൽ പാ​ൽ അ​ള​ക്കു​ന്ന മെംബ​ർ​മാ​രാ​യ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ധ​വ​ക​ൾ, ക്ഷീ​ര ക​ർ​ഷ​ക​ർ എ​ന്നി​വ​ർ​ക്കാ​ണു വീ​ട് നി​ർ​മി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കു​ന്ന​ത്.