ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗ് ത​ട്ടി​പ്പി​ൽ ഏ​ഴി​ലോ​ട് സ്വ​ദേ​ശി​യു​ടെ ഒ​രുകോ​ടി ന​ഷ്ട​പ്പെ​ട്ടു
Sunday, July 14, 2024 8:07 AM IST
പ​രി​യാ​രം: ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗ് ത​ട്ടി​പ്പി​ൽ ഏ​ഴി​ലോ​ട് സ്വ​ദേ​ശി​ക്ക് 1,00,76,000 രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി. ചെ​റു​താ​ഴം ഏ​ഴി​ലോ​ട്ടെ റോ​സ് ഏ​യ്ഞ്ച​ല്‍ വി​ല്ല​യി​ല്‍ എ​ഡ്ഗാ​ര്‍ വി​ന്‍​സെ​ന്‍റാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​യി​ൽ മ​ഹാ​രാ​ഷ്‌​ട്ര ന​വി മും​ബൈ അ​ന്ധേ​രി ഈ​സ്റ്റി​ലെ ഏ​രീ​സ് മാ​നേ​ജ്‌​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍ ടീം ​ലീ​ഡ​ർ ഉ​ദ​യ​ന്‍ കേ​ജ്രി​വാ​ളി​ന്‍റെ പേ​രി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

2024 മേ​യ്29 മു​ത​ല്‍ ജൂ​ലൈ ഒ​ന്ന് വ​രെ​യു​ള്ള കാ​ല​ത്താ​ണ് ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗി​നാ​യി ഉ​ദ​യ​ന്‍ കേ​ജ്രി​വാ​ള്‍ അ​ഡ്മി​നാ​യ ഡ​ബ്ല്യു​ബി-12 ഏ​രീ​സ് സ്‌​റ്റോ​ക്ക് പി​ല്ല​പ്പ് ഗ്രൂ​പ്പ് എ​ന്ന വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പി​ല്‍ നി​ന്ന് ല​ഭി​ച്ച നി​ര്‍​ദേ​ശ പ്ര​കാ​രം പ​ല ത​വ​ണ​ക​ളാ​യി വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് 1,00,76,000 രൂ​പ അ​യ​ച്ചു കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പ​ണം പി​ന്‍​വ​ലി​ക്കാ​ന്‍ സ​മ്മ​തി​ക്കാ​തെ ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ച​തി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.