എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Tuesday, July 16, 2024 12:19 AM IST
ക​ണ്ണൂ​ർ: സെ​ൻ​ട്ര​ൽ ജ​യി​ലി​ന് സ​മീ​പം ഇ​ന്നോ​വ കാ​റി​ൽ മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കൊ​റ്റാ​ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ(27), മ​ക്രേ​രി സ്വ​ദേ​ശി പി.​ആ​ഷി​ൻ(29) എ​ന്നി​വ​രെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

3.76 ഗ്രാം ​എം​ഡി​എം​എ​യും 1.37 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. ഇ​ന്നോ​വ കാ​റി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ൽ​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി 7.30 തോ​ടെ പ​ള്ളി​ക്കു​ന്നി​ൽ നി​ർ​ത്തി​യി​ട്ട ഇ​ന്നോ​വ​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കാ​റി​ന്‍റെ പു​റ​കി​ലെ സീ​റ്റി​ലെ ബാ​ഗി​ൽ നാ​ല് ചെ​റു​ക​വ​റു​ക​ളി​ലാ​ക്കി​യാ​ണ് എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​ത്.