ക​ണ്ണൂ​രി​ൽ ഇ​നി ആ​നി​മ​ൽ ആം​ബു​ല​ൻ​സും
Saturday, July 13, 2024 1:38 AM IST
ക​ണ്ണൂ​ർ: വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കോ വ​ന്യ ജീ​വി​ക​ൾ​ക്കോ ഇ​നി പ​രി​ക്ക് പ​റ്റി​യാ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട. സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ ആ​നി​മ​ൽ ആം​ബു​ല​ൻ​സ് കേ​ര​ള​ത്തി​ൽ തു​ട​ക്ക​മാ​കു​ന്നു. പ​ഗ് മാ​ർ​ക്ക് വൈ​ൽ​ഡ്‌​ലൈ​ഫ് ക​ൺ​സ​ർ​വേ​ഷ​ൻ ആ​ൻ​ഡ് റ​സ്ക്യൂ ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വൈ​ൽ​ഡ് ലൈ​ഫ് ആ​ൻ​ഡ് ഡൊ​മ​സ്റ്റി​ക് ആ​നി​മ​ൽ ആം​ബു​ല​ൻ​സ് സേ​വ​നം ആ​രം​ഭി​ക്കു​ന്ന​ത്.

വ​ന്യ​ജീ​വി​ക​ൾ​ക്കോ തെ​രു​വി​ൽ അ​ല​യു​ന്ന ജീ​വി​ക​ൾ​ക്കോ ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ക്ക് പ​റ്റി​യാ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ഏ​റെ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്.

വ​നംവ​കു​പ്പി​ന് സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും അ​ത് പ​രി​മി​ത​മാ​ണ്. ഓ​ട്ടോ​റി​ക്ഷ​പോ​ലു​ള്ള ചെ​റു​വാ​ഹ​ന​ത്തി​ൽ പ​ല​പ്പോ​ഴും ക​യ​റ്റി​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​തെ വ​രു​ന്നു​ണ്ട്. ശ​രി​യാ​യ ചി​കി​ത്സ ല​ഭി​ക്കാ​തെ അ​വ ച​ത്തു പോ​കാ​റു​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ഗ് മാ​ർ​ക്ക് വൈ​ൽ​ഡ്‌​ലൈ​ഫ് ക​ൺ​സ​ർ​വേ​ഷ​ൻ ആ​ൻ​ഡ് റ​സ്ക്യൂ ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​നി​മ​ൽ ആം​ബു​ല​ൻ​സ് ഒ​രു​ക്കി​യ​ത്. വ​ന്യ​ജീ​വി​ക​ൾ​ക്കും തെ​രു​വി​ൽ അ​ല​യു​ന്ന ജീ​വി​ക​ൾ​ക്കും ചി​കി​ത്സ സൗ​ജ​ന്യ​മാ​ണ്. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്ക് പ​ണം ഈ​ടാ​ക്കും.

ഏ​ത് ജീ​വി​യാ​ണെ​ങ്കി​ലും അ​വ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലാ​ണ് ആം​ബു​ല​ൻ​സ് സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. ആം​ബു​ല​ൻ​സി​ന് അ​ക​ത്ത് നി​രീ​ക്ഷ​ണ കാ​മ​റ​യും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. എ​ട്ട് ല​ക്ഷ​മാ​ണ് വാ​ഹ​ന​ത്തി​ന്‍റെ ചെ​ല​വ്.

ജി​ല്ല​യി​ൽ എ​വി​ടെ​യാ​ണെ​ങ്കി​ലും ആ​നി​മ​ൽ ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം ല​ഭി​ക്കും. ഏ​തെ​ങ്കി​ലും സ്ഥ​ല​ത്ത് ജീ​വി​ക​ൾ​ക്ക് പ​രി​ക്ക് പ​റ്റി​യെ​ന്ന് വി​വ​രം ല​ഭി​ച്ചാ​ൽ അ​ടു​ത്തു​ള്ള മൃ​ഗാ​ശു​പ​ത്രി​യി​ലോ വേ​ണ്ടി​വ​ന്നാ​ൽ വി​ദ​ഗ്ദ ചി​കി​ത്സ​യ്ക്കാ​യി മ​റ്റ് ആ​ശു​പ​ത്രി​യി​ലോ എ​ത്തി​ക്കും. ജി​ല്ലാ വെ​റ്റി​ന​റി ആ​ശു​പ​ത്രി​യു​ടെ കീ​ഴി​യി​ലാ​യി​രി​ക്കും ആം​ബു​ല​ൻ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം.

ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് ​മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ആം​ബു​ല​ൻ​സി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് ക​ർ​മം ജി​ല്ല വെ​റ്റി​ന​റി ഹോ​സ്പി​റ്റ​ലി​ൽ നി​ർ​വ​ഹി​ക്കും. പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​നി​മ​ൽ ആം​ബു​ല​ൻ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ടു​ത്ത​ഘ​ട്ട​ത്തി​ൽ വ​യ​നാ​ട്ടി​ൽ ആ​നി​മ​ൽ ആം​ബു​ല​ൻ​സ് കൊ​ണ്ടു​വ​രു​മെ​ന്ന് വൈ​ൽ​ഡ് ലൈ​ഫ് ആ​ൻ​ഡ് ഡൊ​മെ​സ്റ്റി​ക് ആ​നി​മ​ൽ ആം​ബു​ല​ൻ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഫോൺ നന്പർ: 9645079745 (പഗ്‌മാർക്ക്).9895876411, 9895191839.