ജ​വ​ഹ​ർ ബാ​ൽ മ​ഞ്ച് ജി​ല്ലാ സ​മ്മേ​ള​നം സ​മാ​പി​ച്ചു
Monday, July 15, 2024 12:45 AM IST
ക​ണ്ണൂ​ർ: ശ​നി​യാ​ഴ്ച അ​ധ്യ​യന ദി​ന​മാ​ക്കി കു​ട്ടി​ക​ളു​ടെ മ​തി​യാ​യ വി​ശ്ര​മം നി​ഷേ​ധി​ക്കു​ന്ന സ​ർ​ക്കാ​ർ നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ജ​വ​ഹ​ർ ബാ​ൽ മ​ഞ്ച് ക​ണ്ണൂ​ർ ജി​ല്ലാ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം. നി​യാ​സ് സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ചെ​യ​ർ​മാ​ൻ സി.​വി.​എ. ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ ലി​ഷ ദീ​പ​ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. കാ​വ്യാ ദേ​വ​ൻ, ടി.​ഒ. മോ​ഹ​ന​ൻ, ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി, റി​ജി​ൽ മാ​ക്കു​റ്റി, എം.​സി. അ​തു​ൽ, ജെ.​പി.​എം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ എം.​എം. സ​ഹ​ദേ​വ​ൻ, വി. ​ആ​ന​ന്ദ ബാ​ബു, എ.​കെ. ദീ​പേ​ഷ്, സി​പി. സ​ന്തോ​ഷ് കു​മാ​ർ, ജെ​ബി​എം സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം റി​സാ​ൻ എ​ട​യ​ന്നൂ​ർ, ബ്ലോ​ക്ക് ചെ​യ​ർ​മാ​ൻമാ​രാ​യ ദി​നു മൊ​ട്ട​മ്മ​ൽ, പി.​വി. ജ​യ​ൻ, മ​നീ​ഷ് ക​ണ്ണോ​ത്ത്, പ്ര​മോ​ദ് ക​തി​രൂ​ർ, സി. ​അ​ജി​ത്ത്, മു​സ്ത​ഫ, എം. ​സ​രി​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

യോ​ഗ-​മെ​ഡി​റ്റേ​ഷ​ൻ പ​രി​ശീ​ല​ന​ത്തി​ന് ടി.​പി. അ​ശോ​ക​ൻ നേ​തൃ​ത്വം ന​ൽ​കി. കൗ​മാ​രം-​ക​രു​ത്തും ക​രു​ത​ലും എ​ന്ന വി​ഷ​യ​ത്തി​ൽ നി​ധി​ൻ നാ​ങ്ങോ​ത്ത് ക്ലാ​സെ​ടു​ത്തു. രാ​ധാ​കൃ​ഷ്ണ​ൻ മാ​ണി​ക്കോ​ത്ത് കാ​വ്യ സ​ല്ലാ​പം ന​ട​ത്തി. ഇ​ന്ത്യ​യെ പ​ടു​ത്തു​യ​ർ​ത്തി​യ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് എ​ന്ന വി​ഷ​യ​ത്തി​ൽ കെ.​പി. സാ​ജു ക്ലാ​സ് ന​യി​ച്ചു. പ്ര​സം​ഗക​ല എ​ന്ന വി​ഷ​യ​ത്തി​ൽ ആ​കാ​ശ​വാ​ണി മു​ൻ ഡ​യ​റ​ക്ട​ർ കെ.​ബാ​ല​ച​ന്ദ്ര​ൻ സം​സാ​രി​ച്ചു. ജ​വ​ഹ​ർ ബാ​ൽ മ​ഞ്ച് ഭാ​ര​വാ​ഹി​ക​ൾ: മാ​ർ​ട്ടി​ൻ ജെ. ​മാ​ത്യു-​പ്ര​സി​ഡ​ന്‍റ്, ബി. ​അ​നു​ന​ന്ദ-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കെ. ​കൃ​ഷ്ണ​ജി​ത്ത്-​ട്ര​ഷ​റ​ർ.