ക​ണ്ണൂ​ര്‍ അ​ര്‍​ബ​ന്‍ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ്: യു​ഡി​എ​ഫ് പാ​ന​ലി​ന് വി​ജ​യം
Monday, July 15, 2024 12:45 AM IST
ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ കോ-​ഓപ്പറേ​റ്റീ​വ് അ​ര്‍​ബ​ന്‍ ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് പാ​ന​ലി​ന് വി​ജ​യം. ഇ​ന്ന​ലെ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ല്‍ കെ.​എം. ബാ​ബു​ജി, എം.​പി.​ മു​ഹ​മ്മ​ദ​ലി, രാ​ജീ​വ​ന്‍ എ​ള​യാ​വൂ​ര്‍, റെ​നീ​ഷ് ക​ല്ലാ​ള​ത്തി​ല്‍, സുനിൽ തൂണോളി, പി.​ടി. ആ​ശ, കെ.​എം.​സാ​ബി​റ, ടി. ​ജ​യ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

യു​ഡി​എ​ഫ് പാ​ന​ലി​ലു​ള്ള കെ.​മോ​ഹ​ന​ൻ, ടി.​മു​കു​ന്ദ​ൻ, കെ. ​ശ​ശീ​ന്ദ്ര​ൻ, പ്ര​ണ​വ് കെ. ​വ​സ​ന്ത്, ടി.​സി. ഷീ​ജ എ​ന്നി​വ​ർ നേ​ര​ത്തെ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

യു​ഡി​എ​ഫ് ഔ​ദ്യോ​ഗി​ക പാ​ന​ലി​നെ​തി​രെ വി​മ​ത​രാ​യി മ​ത്സ​രി​ച്ച​വ​ർ ആ​രും വി​ജ​യി​ച്ചി​ല്ല. സ​ഹ​കാ​രി​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും താ​ത്പ​ര്യ​ങ്ങ​ൾ മു​ന്‍​നി​ര്‍​ത്തി യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള ബാ​ങ്ക് ഭ​ര​ണ​സ​മി​തി ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ് വി​ജ​യ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് പ​റ​ഞ്ഞു.

പാ​ര്‍​ട്ടി​യെ ധി​ക്ക​രി​ച്ച് വി​മ​ത സ്ഥാ​നാ​ഥി​ക​ളെ സ്പോ​ണ്‍​സ​ര്‍ ചെ​യ്ത കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍​മാ​ര്‍​ക്ക് സ​ഹ​കാ​രി​ക​ളും യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രും വോ​ട്ടി​ലൂ​ടെ തി​രി​ച്ച​ടി ന​ൽ​കി​യെ​ന്ന് നി​ല​വി​ലെ ബാ​ങ്ക് ചെ​യ​ര്‍​മാ​ന്‍ കെ. ​പ്ര​മോ​ദ് പ​റ​ഞ്ഞു. ചെ​യ​ർ​മാ​ൻ പ​ദ​വി​യി​ൽ പ​ത്തു​വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ കെ. ​പ്ര​മോ​ദ് ഇ​ത്ത​വ​ണ മ​ത്സ​രി​ച്ചി​ല്ല. പു​തി​യ ചെ​യ​ർ​മാ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് 18ന് ​ന​ട​ക്കും.