നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ വി​ജ‍​യം; പി​താ​വി​ന് ക​ര​ൾ പ​കു​ത്തു​ന​ൽ​കാ​ൻ 17കാ​ര​ൻ എ​ഡി​സ​ൺ
Monday, July 15, 2024 12:44 AM IST
മാ​ലോം (കാ​സ​ർ​ഗോ​ഡ്): സ്വ​ന്തം പി​താ​വി​ന് ക​ര​ൾ പ​കു​ത്തു​ന​ൽ​കാ​ൻ 17കാ​ര​ൻ ന​ട​ത്തി​യ നി​യ​മ​പോ​രാ​ട്ടം വി​ജ​യം ക​ണ്ടു. മാ​ലോം വ​ള്ളി​ക്ക​ട​വി​ലെ കൊ​ച്ചു​മ​റ്റ​ത്തി​ൽ എ​ഡി​സ​ൺ സ്ക​റി​യ​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ അ​നു​കൂ​ല​വി​ധി സ​ന്പാ​ദി​ച്ച​ത്.

എ​ഡി​സ​ന്‍റെ പി​താ​വ് ജോ​യ​ൻ എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന സ്ക​റി​യ ഐ​സ​ക് (52) ഗു​രു​ത​ര​മാ​യ ക​ര​ൾ​രോ​ഗം ബാ​ധി​ച്ച് എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ര​ൾ മാ​റ്റി​വ​യ്ക്കു​ക​യാ​ണ് അ​വ​സാ​ന​ത്തെ വ​ഴി എ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് എ​ഡി​സ​ണും കു​ടും​ബ​വും അ​നു​യോ​ജ്യ​മാ​യ ക​ര​ൾ ദാ​താ​ക്ക​ളെ തേ​ടി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

അ​ങ്ങ​നെ ഇ​രി​ക്കെ​യാ​ണ് മ​ക​നാ​യ എ​ഡി​സ​ന്‍റെ ക​ര​ൾ പി​താ​വി​ന് യോ​ജി​ച്ച​താ​ണെ​ന്ന് ക​ണ്ടെ​ത്തു​ന്ന​ത്. എ​ന്നാ​ൽ പ്രാ​യ​പൂ​ർ​ത്തി ആ​കാ​ത്ത​വ​ർ​ക്ക് പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മാ​യ​തി​നാ​ൽ കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി കോ​ട​തി വി​ധി നേ​ടു​ക​യാ​യി​രു​ന്നു.

ക​ര​ൾ​ദാ​ന​ത്തി​നു​ള്ള നി​യ​മ​ത​ട​സം മൂ​ലം അ​നി​ശ്ചി​ത​ത്തി​ലാ​യ എ​ഡി​സ​ന്‍റെ കു​ടും​ബ​ത്തി​ന് ഹൈ​ക്കോ​ട​തി​യു​ടെ വി​ധി ആ​ശ്വാ​സ​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​നി വേ​ണ്ട​ത് ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യ​മാ​ണ്. ക​ട​ബാ​ധ്യ​ത​യി​ലും സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളി​ലും ന​ട്ടം തി​രി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് ഇ​രു​ട്ട​ടി​യാ​യി രോ​ഗം വ​ന്ന​ത്. ക​ര​ൾ ന​ൽ​കാ​ൻ ഒ​രാ​ൾ ത​യാ​റാ​യാ​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് ധ​ന​സ​ഹാ​യം ക​ണ്ടെ​ത്താ​ൻ ബ​ളാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം[9447649713] ചെ​യ​ർ​മാ​നാ​യും മാ​ലോം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് തെ​ക്കു​ന്നും​പു​റം [6282768148] ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും ആ​ൻ​ഡ്രൂ​സ് വ​ട്ട​ക്കു​ന്നേ​ൽ വ​ർ​ക്കിം​ഗ് ക​ൺ​വീ​ന​റാ​യും വെ​ള്ള​രി​ക്കു​ണ്ട് ക​ർ​ഷ​ക ക്ഷേ​മ ഗ്രാ​മ​വി​ക​സ​ന സ​ഹ​ക​ര​ണ​സം​ഘം പ്ര​സി​ഡ​ന്‍റ് എ​ൻ. ടി. ​വി​ൻ​സെ​ന്‍റ് [9447691892] ട്ര​ഷ​റ​റാ​യും ഒ​രു ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​ന്പ​ർ: 4043 510 105 53 80. ഐ​എ​ഫ്സി കോ​ഡ്:KLGB0040435.