ജ​ന​ശ്രീ ജി​ല്ലാ മി​ഷ​ൻ സ​ഹ​വാ​സ ക്യാ​മ്പ്
Sunday, July 14, 2024 8:07 AM IST
ന​ടു​വി​ൽ: ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കേ​ണ്ട സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ളും നി​യ​മ​ന​ങ്ങ​ളും രാ​ഷ്‌ട്രീ​യ പ്രേ​രി​ത​മാ​വു​മ്പോ​ൾ യ​ഥാ​ർഥ ഗു​ണ​ഭോ​ക്താ​ക്ക​ൾ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും, ഇ​ത്ത​രം മ​നോ​ഭാ​വം കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ കൈ​വെ​ടി​യ​ണ​മെ​ന്നും സ​ജീ​വ് ജോ​സ​ഫ് എംഎ​ൽഎ.

ജ​ന​ശ്രീ ജി​ല്ലാ മി​ഷ​ൻ പാ​ല​ക്ക​യം​ത​ട്ടി​ൽ ന​ട​ത്തി​യ ജി​ല്ലാ സ​ഹ​വാ​സ ക്യാ​മ്പി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ണി സെ​ബാ​സ്റ്റ്യ​ൻ, കെ. ​അ​ബ്ദു​ൾ റ​ഷീ​ദ്, ഒ.​കെ. പ്ര​സാ​ദ്, പ​ടി​യൂ​ർ ബാ​ല​ൻ, എം.​ ര​ത്ന​കു​മാ​ർ, ചി​ത്ര​കു​മാ​ർ, ഷ​മീ​ർ പ​ള്ളി​പ്രം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.