ജി​ല്ലാ യൂ​ത്ത് ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്
Tuesday, July 16, 2024 1:48 AM IST
തൃ​ക്ക​രി​പ്പൂ​ർ: അ​ഖി​ലേ​ന്ത്യ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​ത്ത് ഫു​ട്ബോ​ൾ ജി​ല്ലാ ചാ​മ്പ്യ​ൻ​ഷി​പ്പ് 20 മു​ത​ൽ ന​ട​ക്കാ​വ് രാ​ജീ​വ് ഗാ​ന്ധി സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള ജി​ല്ല​യി​ലെ അം​ഗ ക്ല​ബു​ക​ൾ,

അ​ക്കാ​ദ​മി​ക​ൾ എ​ന്നി​വ​ർ ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​മാ​യി 18നു ​മു​മ്പ് ബ​ന്ധ​പ്പെ​ട​ണം. സ​ബ്ജൂ​ണി​യ​ർ യൂ​ത്ത് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ

2012 ജ​നു​വ​രി ഒ​ന്നി​നും 2013 ഡി​സം​ബ​ർ 31നും ​ഇ​ട​യി​ൽ ജ​നി​ച്ച​വ​രാ​ക​ണം. ജൂ​ണി​യ​ർ യൂ​ത്ത് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ 2010 ജ​നു​വ​രി ഒ​ന്നി​നും 2011 ഡി​സം​ബ​ർ 31നും ​ഇ​ട​യി​ൽ ജ​നി​ച്ച​വ​രാ​ക​ണം. എ​ലൈ​റ്റ് യൂ​ത്ത് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ 2008 ജ​നു​വ​രി ഒ​ന്നി​നും 2009 ഡി​സം​ബ​ർ 31നും ​ഇ​ട​യി​ൽ ജ​നി​ച്ച​വ​രാ​ക​ണം.