ട്രാ​ൻ​സ്ഫോ​ർ​മ​ർ മാ​റ്റി സ്ഥാ​പി​ച്ചി​ല്ല; കെ​എ​സ്ഇ​ബി ജീ​വ​ന​ക്ക​ാരെ ത​ട​ഞ്ഞു
Saturday, July 13, 2024 1:38 AM IST
ഇ​രി​ട്ടി: അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ മാ​റ്റി സ്ഥാ​പി​ക്കാ​ത്ത അ​ധി​കൃ​ത​രു​ടെ നി​ലപാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ചെ​ടി​ക്കു​ളം ടൗ​ണി​ൽ 25 വ​ർ​ഷം മു​മ്പ് സ്ഥാ​പി​ച്ച ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ മാ​റ്റാ​ത്ത​തി​ൽ പ്രതിഷേധിച്ചാണ് ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വേ​ലാ​യു​ധ​ൻ, ആ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഇ.​പി. മേ​രി​ക്കു​ട്ടി, ജെ​സി ഉ​മ്മി​ക്കു​ഴി​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രെ ത​ട​ഞ്ഞ് തി​രി​ച്ച​യ​ച്ച​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക്കെ​ത്തി​യതായിരുന്നു കെഎസ്ഇബി ജീവനക്കാർ.

അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ മാ​റ്റി സ്ഥാ​പി​ക്കാ​ത്ത​തി​നെ​തി​രേ വൈ​ദ്യു​തി ബോർഡ് ഡ​യ​റ​ക്ട​ർ​ക്ക് വ​രെ നേ​ര​ത്തെ നി​വേ​ദ​നം ന​ല്കി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ടൗ​ണി​ൽനി​ന്ന് 100 മീ​റ്റ​ർ മാ​റി ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ക്കാൻ ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ​ ചെലവാകുമെന്നും ഇതാണ് മാ​റ്റു​ന്ന​തി​ന് തി​രി​ച്ച​ടി​യെ​ന്നുമാണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

പ്ര​തി​ഷേ​ധ​ം അ​റി​ഞ്ഞെ​ത്തി​യ കെ​എ​സ്ഇ​ബി എ​ടൂ​ർ സെ​ക്ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റും പോ​ലീ​സും ജ​ന​വി​കാ​രം മ​ന​സി​ലാ​ക്കി പ്ര​ശ്‌​നം ഉ​ന്ന​ത​ത​ല​ത്തി​ൽ അ​റി​യി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് പി​ന്മാ​റു​ക​യാ​യി രു​ന്നു. ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ മാ​റ്റി സ്ഥാ​പി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ പൗ​ര​സ​മി​തി​യു​ടെ പേ​രി​ൽ ഒ​പ്പുശേ​ഖ​ര​ണ​വും ആ​രം​ഭി​ച്ചു.