മ​ഴ പെ​യ്താ​ൽ ന​ടു​വി​ൽ ടൗ​ൺ വെ​ള്ള​ത്തി​ൽ
Monday, July 15, 2024 12:45 AM IST
ന​ടു​വി​ൽ: ന​ടു​വി​ൽ-​ചെ​മ്പ​ന്തൊ​ട്ടി റോ​ഡി​ൽ മ​ഴ​ക്കാ​ല​ത്തെ യാ​ത്ര ദു​രി​ത​മാ​കു​ന്നു.​ അ​ര​ക്കി​ലോ​മീ​റ്റ​റോ​ളം ചെ​ളി ക​ല​ർ​ന്ന മ​ഴ​വെ​ള്ളം റോ​ഡു വ​ഴി​യാ​ണ് ഒ​ഴു​കു​ന്ന​ത്.​ ഒ​രു പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി സ്ഥി​തി ഇ​താ​ണ്.​ ഓ​വു​ചാ​ലി​ല്ലാ​ത്ത​താ​ണു കാ​ര​ണം.​ ടാ​റിംഗിന് പ​ല​വ​ട്ടം ഫ​ണ്ട് അ​നു​വ​ദി​ച്ച് പ​ണി തു​ട​ങ്ങാ​തെ അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​വെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​

പാ​ടെ ത​ക​ർ​ന്ന റോ​ഡും ശോ​ച്യാവസ്ഥ​യി​ലാ​ണ്. ​അ​തോ​ടൊ​പ്പം റോ​ഡ് നി​റ​ഞ്ഞ് മ​ലി​ന​ജ​ലം ഒ​ഴു​കു​ന്ന​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​ട്ടു​ണ്ട്. ​വ്യാ​പാ​രി​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​ണ്ട്. മെ​ക്കാ​ഡം ടാ​റിംഗ് പ​ണി​യു​ടെ ആ​ദ്യഘ​ട്ടം ശ്രീ​ക​ണ്ഠ​പു​ര​ത്തു നി​ന്നു തു​ട​ങ്ങി​യി​ട്ടു​ണ്ട്.10 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക​ണ​മെ​ങ്കി​ൽ ഇ​നി​യും കാ​ത്തി​രി​ക്കേ​ണ്ടി വ​രും.​ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡു കൂ​ടി​യാ​ണി​ത്.