കെ​സി​വൈ​എം യു​വ​ജ​ന സം​ഗ​മം
Tuesday, July 16, 2024 1:48 AM IST
ചെ​റു​പു​ഴ: കെ​സി​വൈ​എം ചെ​റു​പു​ഴ മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തോ​മ​സ് മൂ​ർ അ​നു​സ്മ​ര​ണ​വും യു​വ​ജ​ന സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. ചൂ​ര​പ്പ​ട​വ് ഹോ​ളി​ക്രോ​സ് പ​ള്ളി​യി​ൽ ‌ഫാ. ​ജോ​സ​ഫ് മ​ട​പ്പാം​തോ​ട്ടു​കു​ന്നേ​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​വൈ​എം ചെ​റു​പു​ഴ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് അ​ഖി​ൽ നെ​ല്ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി​വൈ​എം മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി മ​റ്റ​ക്കാ​ട്ടി​ൽ, ഫാ. ​പ​യ​സ് അ​രീ​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ തോ​മ​സ് മൂ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി. ഷെ​റി​ൻ പാ​ലോ​ലി​ൽ, അ​ഖി​ൽ ചൂ​ര​നോ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു.