നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്: ‌അ​ങ്ങാ​ടി​ക്ക​ട​വ് സേ​ക്ര​ഡ് ഹാ​ർ​ട്ട് ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ
Monday, July 15, 2024 12:45 AM IST
ഇ​രി​ട്ടി: ജി​ല്ലാ ജു​ണി​യ​ർ നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ത്തി​ൽ ജേ​താ​ക്ക​ളാ​യി അ​ങ്ങാ​ടി​ക്ക​ട​വ് സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്ക് ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്. ജി​ല്ലാ നെ​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ അ​ങ്ങാ​ടി​ക്ക​ട​വ് ഡോ​ൺ ബോ​സ്കോ കോ​ള​ജി​ൽ നടത്തിയ മ​ത്സ​ര​ങ്ങ​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഷാ​ഹി​ൻ പ​ള്ളി​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ​ൺ ​ബോ​സ്കോ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ഫ്രാ​ൻ​സി​സ് കാ​ര​ക്കാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ങ്ങാ​ടി​ക്ക​ട​വ് സേ​ക്ര​ഡ് ഹാ​ർ​ട്ട്‌ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ബോ​ബ​ൻ റാ​ത്ത​പ​ള്ളി ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ക​ളി​ക്കാ​രെ ആ​ദ​രി​ച്ചു.

അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തം​ഗം സി​ബി വാ​ഴ​ക്കാ​ല, ഡോ​ൺ ബോ​സ്കോ കോ​ള​ജ് കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഉ​ല്ലാ​സ് രാ​മ​ച​ന്ദ്ര​ൻ, ശെ​ന്തി​ൽ വാ​സു​ദേ​വ​ൻ, ജി​ല്ലാ നെ​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ. ​പ്ര​ഭാ​വ​തി, ജോ. ​സെ​ക്ര​ട്ട​റി ഷൈ​ജു സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ജോ​യ് ഉ​ള്ളാ​ട്ടി​ൽ സ​മ്മാ​നി​ച്ചു.