പി​ക്ക​പ്പ് വാ​ൻ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു: ര​ക്ഷ​ക​രാ​യി ഇ​രി​ട്ടി അ​ഗ്നി​ര​ക്ഷാ​സേ​ന
Tuesday, July 16, 2024 1:48 AM IST
ഇ​രി​ട്ടി: മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ പി​ക്ക​പ്പ് വാ​ൻ മ​റി​ഞ്ഞ് വാ​ഹ​ന​ത്തി​നു​ള്ളി​ൽ കു​ടി​ങ്ങി​യ ര​ണ്ടുപേ​രെ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ടു​ത്തി​യ​ത് ഇ​രി​ട്ടി​യി​ലെ അ​ഗ്നി​ര​ക്ഷാ സേ​ന. ഞാ​യ​റാ​ഴ്ച രാ​ത്രി 11 ഓ​ടെ​ ക​ർ​ണാ​ട​ക​യി​ൽ നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​ൻ നി​യ​ന്ത്ര​ണം വി​ട്ട് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ക​ർ​ണാ​ട​ക ഹാ​സ​ൻ സ്വ​ദേ​ശി​ക​ളാ​യ അ​ങ്കി​ത്ത്, ജീ​വ​ൻ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്.

അ​പ​ക​ട​ത്തി​ൽ ഇ​രു​വ​ർ​ക്കും പ​രി​ക്കേ​റ്റി​ല്ലെ​ങ്കി​ലും വാ​ഹ​ന​ത്തി​ന്‍റെ വാ​തി​ൽ തു​റ​ക്കാ​നാ​വാ​തെ കു​ടു​ങ്ങി പോ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പു​റ​ത്ത് ക​ട​ക്കാ​നാ​വാ​തെ ഇ​രു​വ​രും മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ് വാ​ഹ​ന​ത്തി​ന്‍റെ ഉ​ള്ളി​ൽ അ​ക​പ്പെ​ട്ട​ത്. ഇ​തു​വ​ഴി​പോ​യ​വ​രാ​ണ് അ​ഗ്നി​ര​ക്ഷാ സേ​ന​യെ വി​വ​രം അ​റി​യി​ച്ച​ത്. ഇ​വ​രു​ടെ ശ്ര​മ​ഫ​ല​ത്തി​ൽ ഇ​രു​വ​രേ​യും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ടു​ത്തി.

ഇ​രി​ട്ടി അ​ഗ്നി​ര​ക്ഷാ​സേ​ന​യി​ലെ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി.​പി. ബൈ​ജു, മെ​ഹ​റൂ​ഫ് വാ​ഴാ​ത്ത്, റെ​സ്ക്യു ഓ​ഫീ​സ​ർ​മാ​രാ​യ പി.​വി. അം​നാ​ശ്, ആ​ർ.​ഒ. ബെ​ഞ്ച​മി​ൻ, ജെ​സ്റ്റി​ൻ ജയിം​സ്, കെ.​ രാ​ഹു​ൽ, ഹോം​ഗാ​ർ​ഡു​മാ​രാ​യ ര​വീ​ന്ദ്ര​ൻ, ഒ.​പി.​ വി​നോ​യി, രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.