ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​യി​ൽ സാം​സ്കാ​രി​ക നി​ല​യം ഉ​ദ്ഘാ​ട​നം ചെയ്തു
Tuesday, July 16, 2024 1:48 AM IST
ശ്രീ​ക​ണ്ഠ​പു​രം: ന​ഗ​ര​സ​ഭ​യി​ലെ ന​വീ​ക​രി​ച്ച സാം​സ്കാ​രി​ക നി​ല​യ​ത്തി​ന്‍റെ​യും, ന​ഗ​ര​സ​ഭ കോം​പ്ല​ക്സി​നു​ള്ളി​ൽ ഒ​രു​ക്കി​യ മു​ല​യൂ​ട്ട​ൽ കേ​ന്ദ്ര​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഡോ. ​കെ.​വി. ഫി​ലോ​മി​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാം​സ്കാ​രി​ക നി​ല​യം 8000ൽ ​പ​രം പു​സ്ത​ക​ങ്ങ​ളു​മാ​യി രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. ഒ​രു ലൈ​ബ്രേ​റി​യേ​നെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. 2020-24 പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി റ​ബ്കോ​യാ​ണ് പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​ശി​വ​ദാ​സ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ വി.​പി. ന​സീ​മ, പി.​പി. ച​ന്ദ്രാം​ഗ​ദ​ൻ, ത്രേ​സ്യാ​മ്മ മാ​ത്യു, കൗ​ൺ​സി​ല​ർ​മാ​രാ​യ ബാ​ബു​മാ​ണി പെ​രു​കി​ലാ​മ​ല കെ.​വി. കു​ഞ്ഞി​രാ​മ​ൻ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ടി. ​വി. നാ​രാ​യ​ണ​ൻ, യു. ​അ​നീ​ഷ്‌​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.