ക​ണ്ണൂ​ര്‍ ആ​സ്റ്റ​ര്‍ മിം​സി​ല്‍ പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി ക്യാ​മ്പ്
Tuesday, July 16, 2024 12:19 AM IST
ക​ണ്ണൂ​ര്‍: ലോ​ക പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണൂ​ര്‍ ആ​സ്റ്റ​ര്‍ മിം​സി​ല്‍ പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി ദി​ന​മാ​യ 15 ന് ​ആ​രം​ഭി​ച്ച് 31 വ​രെ​യു​ള്ള ക്യാ​മ്പാ​ണ് സം​ഘ​ടി​പ്പി​ക്കുന്ന​ത്. പു​രു​ഷ​ന്മാ​രി​ലെ സ്ത​ന​വ​ള​ര്‍​ച്ച​യ്ക്കു​ള്ള ചി​കി​ത്സാ രീ​തി​യാ​യ ഗൈ​ന​ക്കോ​മാ​സ്റ്റി​യ, അ​മി​ത​വ​ണ്ണ​ത്തെ അ​തി​ജീ​വി​ക്കാ​ന്‍ സ​ഹാ​യ​ക​ര​മാ​കു​ന്ന ട​മ്മി​ട​ക്ക്, കൈ​ക​ളു​ടെ മേ​ല്‍​ഭാ​ഗ​ത്തെ അ​മി​ത​മാ​യ തൊ​ലി​വ​ള​ര്‍​ച്ച ഇ​ല്ലാ​താ​ക്കാ​ന്‍ സ​ഹാ​യ​ക​ര​മാ​കു​ന്ന ബ്രാ​ക്കി​യോ​പ്ലാ​സ്റ്റി, തു​ട​ഭാ​ഗ​ത്തെ അ​മി​ത തൊ​ലി​വ​ള​ര്‍​ച്ച ത​ട​യാ​ന്‍ സ​ഹാ​യ​ക​ര​മാ​കു​ന്ന തൈ​പ്ലാ​സ്റ്റി, താ​ടി​ഭാ​ഗ​ത്ത് അ​ടി​ഞ്ഞ് കൂ​ടു​ന്ന അ​മി​ത​മാ​യ കൊ​ഴു​പ്പ് മൂ​ല​മു​ള്ള അ​വ​സ്ഥ​യാ​യ ഡ​ബി​ള്‍ ചി​ന്‍ ഇ​ല്ലാ​താ​ക്കാ​നു​ള്ള ചി​കി​ത്സ, ക​വി​ളി​ന്‍റെ അ​ടി​ഭാ​ഗ​ത്ത് കൊ​ഴു​പ്പ് അ​ടി​ഞ്ഞു​കൂ​ടു​ന്ന അ​വ​സ്ഥ​യ്ക്കു​ള്ള ചി​കി​ത്സ​യാ​യ ബ​ക്ക​ല്‍ ഫാ​റ്റ് റി​മൂ​വ​ല്‍, അ​മി​ത​മാ​യ കൊ​ഴു​പ്പി​നെ വ​ലി​ച്ചെ​ടു​ക്കു​ന്ന രീ​തി​യാ​യ ലൈ​പ്പോ​സ​ക്ഷ​ന്‍ തു​ട​ങ്ങി​യ കോ​സ്മെ​റ്റി​ക് ചി​കി​ത്സ​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ക്യാ​മ്പി​ല്‍ പ​രി​ശോ​ധി​ക്ക​പ്പെ​ടു​ന്ന​ത്.

ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് ഡോ​ക്ട​ര്‍​മാ​രു​ടെ പ​രി​ശോ​ധ​ന സൗ​ജ​ന്യ​മാ​യി​രി​ക്കും. ലാ​ബ്, റേ​ഡി​യോ​ള​ജി സേ​വ​ന​ങ്ങ​ൾ​ക്ക് 20 ശ​ത​മാ​നം ഇ​ള​വ്, ചി​കി​ത്സ ആ​വ​ശ്യ​മാ​യി വ​രു​ന്ന​വ​ര്‍​ക്കും പ്ര​ത്യേ​ക ഇ​ള​വു​ക​ളും ല​ഭ്യ​മാ​കും. ക്യാ​മ്പി​ന് ആ​സ്റ്റ​ര്‍ മിം​സ് ക​ണ്ണൂ​രി​ലെ പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി വി​ഭാ​ഗം ഡോ​ക്ട​ര്‍​മാ​രാ​യ ഡോ. ​മ​ധു ച​ന്ദ്ര എ​ച്ച്എ​സ്, ഡോ. ​നി​ബു കു​ട്ട​പ്പ​ന്‍, ഡോ. ​അ​ര്‍​ജു​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽ​കും. ബു​ക്കിം​ഗി​ന് വി​ളി​ക്കു​ക: 6235-000533,6235-988000.