ഹ​ജ്ജ്: വ​നി​ത​ക​ളു​ടെ സം​ഘം തി​രി​ച്ചെ​ത്തി ശ​നി​യാ​ഴ്ച തി​രി​ച്ചെ​ത്തി​യ​ത് 715 ഹാ​ജി​മാ​ർ
Monday, July 15, 2024 12:44 AM IST
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ എ​മ്പാ​ർ​ക്കേ​ഷ​ൻ പോ​യി​ന്‍റ് വ​ഴി ഈ ​വ​ർ​ഷം പ​രി​ശു​ദ്ധ ഹ​ജ്ജി​ന് പോ​യ തീ​ർ​ഥാ​ട​ക​രി​ൽ ര​ണ്ടു വി​മാ​ന​ങ്ങ​ളി​ലാ​യി 715 ഹാ​ജി​മാ​ർ തി​രി​ച്ചെ​ത്തി. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 2.50 നും ​രാ​ത്രി 9. 40നു​മാ​ണ് വി​മാ​ന​ങ്ങ​ൾ എ​ത്തി​ച്ചേ​ർ​ന്ന​ത്.

ക​ണ്ണൂ​ർ എ​മ്പാ​ർ​ക്കേ​ഷ​ൻ പോ​യി​ന്‍റി​ൽ​നി​ന്ന് പോ​യ സ്ത്രീ​ക​ളു​ടെ പ്ര​ത്യേ​ക​വി​മാ​നം ശ​നി​യാ​ഴ്ച രാ​വി​ലെ 356 തീ​ർ​ഥാ​ട​ക​രു​മാ​യാ​ണ് തി​രി​ച്ചെ​ത്തി​യ​ത്. പു​ല​ർ​ച്ചെ 2.40 ന് ​എ​ത്തി​യ വ​നി​ത​ക​ളാ​യ ഹ​ജ്ജു​മ്മ​മാ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. സ്ത്രീ​ക​ളെ സ്വീ​ക​രി​ക്കാ​ൻ എ​ത്തി​യ ബ​ന്ധു​ക്ക​ളു​ടെ തി​ര​ക്കി​ൽ വി​മാ​ന​ത്താ​വ​ള​വും പ​രി​സ​ര​വും വീ​ർ​പ്പു​മു​ട്ടി. വ​നി​താ തീ​ർ​ഘാ​ട​ക​രെ സ്വീ​ക​രി​ക്കാ​ൻ ഹ​ജ്ജ് ക്യാ​മ്പ് ക​ൺ​വീ​ന​ർ​മാ​രാ​യ സി.​കെ.​സു​ബൈ​ർ ഹാ​ജി, നി​സാ​ർ അ​തി​ര​കം, നോ​ഡ​ൽ ഓ​ഫീ​സ​ർ എം.​സി.​കെ. ഗ​ഫൂ​ർ, സൈ​നു​ദ്ദീ​ൻ കാ​സ​ർ​ഗോ​ഡ്, പി.​എം. ആ​ബി​ദ,വി.​വി. ഷ​മീ​ന, സൗ​ദ ക​തി​രൂ​ർ, ന​സീ​മ പു​ന്നാ​ട്, ഷ​ബാ​ന, ശു​ഹ​ദ എ​ന്നി​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി 9.40 ന് 359 ​തീ​ർ​ഥാ​ട​ക​രു​മാ​യാ​ണ് നാ​ലാ​മ​ത്തെ വി​മാ​നം എ​ത്തി​യ​ത്.അ​ടു​ത്ത സം​ഘം 17ന് ​പു​ല​ർ​ച്ചെ 12.40 നും ​വൈ​കു​ന്നേ​രം ആ​റി​ന് ര​ണ്ടു വി​മാ​ന​ങ്ങ​ളി​ലാ​യി തി​രി​ച്ചെ​ത്തും. 18നു ​രാ​വി​ലെ 9.50 ന് ​ഒ​രു വി​മാ​നം വ​രും. അ​വ​സാ​ന സം​ഘ​ങ്ങ​ൾ 19നു ​രാ​വി​ലെ 5.10 നും ​രാ​ത്രി 11.20 നും ​എ​ത്തി​ച്ചേ​രു​ന്ന​തോ​ടെ ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് തീ​ർ​ഥാ​ട​ന യാ​ത്രാ ക്ര​മീ​ക​ര​ണം പൂ​ർ​ത്തി​യാ​കും.