കേ​ര​ള മാ​ര്‍​ച്ച് ഫോ​ര്‍ ലൈ​ഫ് ആ​ല​പ്പു​ഴ​യി​ല്‍
Monday, July 15, 2024 11:30 PM IST
കൊച്ചി: ​ജീ​വ​നും ജീ​വി​ത​വും സം​ര​ക്ഷി​ക്ക​പ്പെ​ട​ണം, ജ​നി​ക്കാ​നും ജീ​വി​ക്കാ​നു​മു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ക്ക​രു​ത് എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് കെ​സി​ബി​സി പ്രൊ​ലൈ​ഫ് സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജീ​വ​സം​ര​ക്ഷ​ണ സ​ന്ദേ​ശ യാ​ത്ര ആ​ല​പ്പു​ഴ രൂ​പ​ത​യി​ലെ​ത്തി. അ​ര്‍​ത്തു​ങ്ക​ല്‍ സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് ബ​സ​ിലി​ക്ക​യി​ല്‍ റെ​ക്ട​ര്‍ ഡോ. ​യേ​ശു​ദാ​സ് കാ​ട്ടു​ങ്ക​ല്‍​ത​യ്യി​ല്‍, ആ​ല​പ്പു​ഴ രൂ​പ​ത​യു​ടെ കു​ടും​ബ​പ്രേ​ക്ഷി​ത- പ്രൊ​ലൈ​ഫ് വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ജോ​യി അ​റ​യ്ക്ക​ല്‍, ഫാ. ​സെ​ന്‍​സി കാ​ട്ടു​ങ്ക​ല്‍, ഫാ. ​ആ​ന്‍​സ​ര്‍ കെ​സി​ബി​സി പ്രൊ ​ലൈ​ഫ് സ​മി​തി​യു​ടെ സെ​ക്ര​ട്ട​റി നോ​ബ​ര്‍​ട്ട് ക​ക്കാ​രി​യി​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു.

കെ​സി​ബി​സി പ്രൊലൈ​ഫ് സ​മി​തി​യു​ടെ ഡ​യ​റ​ക്ട​ര്‍ ഫാ. ക്ലീറ്റ​സ് ക​തി​ര്‍​പ​റ​മ്പി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സു​വി​ശേ​ഷ സ​ന്ദേ​ശം ന​ല്‍​കി.

ഔ​ര്‍ ലേ​ഡി ഓ​ഫ് മൗ​ണ്ട് കാ​ര്‍​മ​ല്‍ ക​ത്തി​ഡ്ര​ലി​ല്‍ വി​കാ​രി ഫാ. ​ഫ്രാ​ന്‍​സി​സ് കൊ​ടി​യ​നാ​ട്, ആ​ല​പ്പു​ഴ രൂ​പ​ത ബി​സി​സി ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍​സ​ണ്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍, ഫാ. ​ജോ​സ​ഫ് ജോ​യി അ​റ​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ സ്വീ​ക​രി​ച്ചു. ദൈ​വി​ക ദാ​ന​മാ​യ ജീ​വ​ന്‍ ദൈ​വ​ത്തി​ന്‍റെ മാ​ത്രം അ​വ​കാ​ശ​വും അ​തു​ല്യ നി​ധി​യു​മാ​ണെ​ന്ന് ഫാ. ​ഫ്രാ​ന്‍​സി​സ് കൊ​ടി​യ​നാ​ട് പ​റ​ഞ്ഞു. മാ​രാ​രി​ക്കു​ളം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍ പ​ള്ളി​യി​ല്‍ ഫാ. ​സ്റ്റീ​ഫ​ന്‍ ജെ. ​പു​ന്ന​യ്ക്ക​ല്‍, ഫാ. ​ലി​ജോ ഒ​എ​സ്‌​ജെ, രൂ​പ​ത വി​ശ്വാ​സ​പ​രി​ശീ​ല​ന വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ശാ​സ്ത്ര​ന്‍​പ​റ​മ്പി​ല്‍ എ​ന്നി​വ​രും കാ​ട്ടൂ​ര്‍ സെ​ന്‍റ് മൈ​ക്കി​ള്‍ പ​ള്ളി​യി​ല്‍ ഫാ. ​അ​ല​ന്‍ ലെ​സ്‌ലി പ​ന​യ്ക്ക​ല്‍ ഫാ. ​മോ​ന്‍​സി കാ​ര്‍​ലോ​സ് തു​ട​ങ്ങി​യ​വ​രും സ്വീ​ക​രി​ച്ചു. ജീ​വ​സം​ര​ക്ഷ​ണ സ​ന്ദേ​ശ യാ​ത്ര സ​മി​തി​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ഫാ. ​ജോ​യി അ​റ​യ്ക്ക​ല്‍ കെ​സി​ബി​സി പ്രൊ ​ലൈ​ഫ് സ​മി​തി​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​യിം​സ് ആ​ഴ്ച​ങ്ങാ​ട​ന്‍, ആ​നി​മേ​റ്റ​ര്‍ സാ​ബു ജോ​സ്, മാ​ര്‍​ട്ടി​ന്‍ ന്യൂ​ന​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മ​ജീ​ഷ്യ​ന്‍ ജോ​യ്സ് മു​ക്കു​ടം ജീ​വ​വി​സ്മ​യം മാ​ജി​ക്ക് അ​വ​ത​രി​പ്പി​ച്ചു.

മാ​ര്‍​ച്ച് ഫോ​ര്‍ ലൈ​ഫ് ടീം ​ആ​ല​പ്പു​ഴ കൃ​പാ​സ​ദ​ന്‍, പു​ന്ന​പ്ര ഐ​എം​എ​സ് ധ്യാ​ന​കേ​ന്ദ്രം സ​ന്ദ​ര്‍​ശി​ച്ചു പ്രാ​ര്‍​ഥി​ച്ചു. യാ​ത്രാ​സം​ഗം തി​രു​വ​ല്ല അ​തി​രൂ​പ​ത​യി​ലൂ​ടെ മാ​വേ​ലി​ക്ക​ര​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. മാ​ര്‍​ച്ച് ഫോ​ര്‍ ലൈ​ഫി​ന്‍റെ കേ​ര​ള​ത​ല സ​മാ​പ​നം 18ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കും.

ഓ​ഗ​സ്റ്റ് 10ന് ​തൃ​ശൂ​രി​ല്‍ ന​ട​ക്കു​ന്ന പ്രൊ ​ലൈ​ഫ് നാ​ഷ​ണ​ല്‍ മ​ഹാ​റാ​ലി​യു​ടെ മു​ന്നോ​ടി​യാ​യി​ട്ടാ​ണ് ജീ​വ​സം​ര​ക്ണ സ​ന്ദേ​ശ യാ​ത്ര ന​ട​ക്കു​ന്ന​ത്.