ഓ​ഫീ​സ് രേ​ഖ​ക​ളു​ടെ​പ​രി​ശോ​ധ​ന: ഏ​കീ​ക​രി​ച്ച പ​ട്ടി​ക വേ​ണ​മെ​ന്ന് കെ​പി​പി​എ​ച്ച്എ
Sunday, July 14, 2024 8:07 AM IST
ക​ണ്ണൂ​ർ: സ്കൂ​ൾ ഓ​ഫീ​സ് ഓ​ഡി​റ്റി​ന് വി​ധേ​യ​മാ​ക്കേ​ണ്ട രേ​ഖ​ക​ളു​ടെ ഏ​കീ​ക​രി​ച്ച ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​പി​എ​ച്ച്എ)​ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. നി​സാ​ര​മാ​യ കാ​ര്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ധാ​നാ​ധ്യാ​പ​ക​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തി​ൽ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ വി​നോ​ദ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ സു​ചി​ത്ര, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ കെ.​പി.​ വേ​ണു​ഗോ​പാ​ല​ൻ, ടി.​പി.​ അ​ബ്ദു​ൾസ​ലാം, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ വി.​പി.​ രാ​ജീ​വ​ൻ, ജ​സ്റ്റി​ൻ ജ​യ​കു​മാ​ർ, ജി​ല്ലാ ജോ.​ സെ​ക്ര​ട്ട​റി ടി.​എം.​ സ​ഞ്ജു, ടി.​ ച​ന്ദ്ര​ൻ, ഒ.​ ബി​ജു, ഡെ​ന്നി മാ​ത്യു, എ.​കെ.​ സു​ധാ​മ​ണി, കെ.​പി.​പ്രി​യ, ജാ​ൻ​സി മാ​ത്യു, പി.​എം.​ ശ്രീ​ലീ​ന, വ​നി​താ ഫോ​റം ജി​ല്ലാ ചെ​യ​ർ​പേ​ഴ്സ​ൺ പി.​ ശോ​ഭ, ബി​ന്ദു കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

ക്ലോ​ഷ​ർ അ​പേ​ക്ഷ​ക​ൾ പാ​സാ​ക്കു​ന്ന​തി​ലും ദി​വ​സ​വേ​ത​ന അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​തി​ലു​മു​ള്ള കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ക, ഹെ​ഡ്ടീ​ച്ച​ർ വേ​ക്ക​ൻ​സി​യി​ലെ നി​യ​മ​ന​ങ്ങ​ൾ​ക്ക് ഉ​ട​ൻ അം​ഗീ​കാ​രം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.