ആ​റ​ളം ഫാ​മി​ൽ ചെ​ണ്ടു​മ​ല്ലി കൃ​ഷി ആ​രം​ഭി​ച്ചു
Monday, July 15, 2024 12:45 AM IST
ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ലെ കാ​ർ​ഷി​ക വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഈ ​വ​ർ​ഷ​ത്തെ ചെ​ണ്ടു​മ​ല്ലി, പ​ച്ച​ക്ക​റി കൃ​ഷി ആ​റ​ളം ഫാം ​എം​ഡി സ​ന്ദീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ഡോ. ​കെ.​പി. നി​തീ​ഷ് കു​മാ​ർ, അ​ഗ്രി​ക​ൾ​ച്ച​ർ ഓ​ഫീ​സ​ർ​മാ​രാ​യ സ​ജീ​ഷ്, അ​തു​ൽ​ലാ​ൽ, മറ്റുതൊ​ഴി​ലാ​ളി​ക​ളും ഉ​ദ്ഘാ​ട​ന​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു.

ആ​റ​ളം ഫാ​മി​ലെ കൃ​ഷി വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു പ​ദ്ധ​തി. ജി​ല്ല​യി​ലെ വി​വി​ധ ടൗ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഇ​ത്ത​വ​ണ​ത്തെ ഓ​ണ​ത്തി​ന് ന​ല്ല വി​പ​ണി ക​ണ്ടെ​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് ഫാം ​അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തു​ന്ന​ത്. മൂ​ന്നേ​ക്ക​റി​ലാ​ണു പു​ഷ്പ കൃ​ഷി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.