വി.​ വി​ഘ്നേ​ശ്വ​രി ഇ​ടു​ക്കി ക​ള​ക്ട​ർ
Monday, July 15, 2024 11:30 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ക​ള​ക്ട​റാ​യി വി.​ വി​ഗ്നേ​ശ്വ​രി​യെ നി​യ​മി​ച്ചു. 2015 ബാ​ച്ച് കേ​ര​ള കേ​ഡ​ർ ഐ​എ​എ​സ് ഓ​ഫീ​സ​റാ​യ വി​ഘ്നേ​ശ്വ​രി കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​റാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു. കെ​ടി​ഡി​സി എം​ഡി​യാ​യും കോ​ളി​ജി​യ​റ്റ് എ​ഡ്യു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട് മ​ധു​ര സ്വ​ദേ​ശി​യാ​ണ്. എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് ആ​ണ് ഭ​ർ​ത്താ​വ്. ഇ​ടു​ക്കി ക​ള​ക്ട​ർ ആ​യി​രു​ന്ന ഷീ​ബ ജോ​ർ​ജ് റ​വ​ന്യു വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കും. സം​സ്ഥാ​ന ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡ് ക​മ്മീ​ഷ​ണ​റു​ടെ പൂ​ർ​ണ​ചു​മ​ത​യു​മു​ണ്ടാ​കും.