ക​ണ്ണൂ​ർ ഗ​വ. മെ​ഡിക്കൽ ​കോ​ള​ജ് ജീ​വ​ന​ക്കാ​രു​ടെ സൂ​ച​നാ പ​ണി​മു​ട​ക്ക് നാ​ളെ
Tuesday, July 16, 2024 12:19 AM IST
ക​ണ്ണൂ​ർ: പ​രി​യാ​രം ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ജീ​വ​ന​ക്കാ​രു​ടെ ആ​ഗി​ര​ണ പ്ര​ക്രി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ അ​ഞ്ചു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പൂ​ർ​ത്തി​യാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​ല​രു​ടെ​യും നി​ല​നി​ല്പു ത​ന്നെ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണെ​ന്ന് കേ​ര​ള ഗ​വ. ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ, എ​ൻ​ജി​ഒ അ​സോ​സി​യേ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ നാ​ളെ സു​ച​നാ​പ​ണി​മു​ട​ക്ക് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് സ്പാ​ർ​ക്ക് പ്ര​ഖ്യാ​പി​ച്ച തീ​യ​തി വ​രെ​യു​ള്ള ഗ്രാ​റ്റു​വി​റ്റി, ലീ​വ് സ​റ​ണ്ട​ർ തു​ട​ങ്ങി​യ എ​ല്ലാ ആ​നു​കു​ല്യ​ങ്ങ​ളും അ​നു​വ​ദി​ക്കു​ക, സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​മ്പോ​ൾ കി​ട്ടി​ക്കൊ​ണ്ടി​രു​ന്ന ശ​മ്പ​ളം സം​ര​ക്ഷി​ച്ചു ത​സ്തി​ക നി​ർ​ണ​യി​ക്കു​ക, മെ​ഡി​ക്ക​ൽ കോ​ള​ജി​ൻ 10 മു​ത​ൽ 28 വ​ർ​ഷം വ​രെ ജോ​ലി ചെ​യ്ത ജീ​വ​ന​ക്കാ​ർ​ക്ക് ആ ​വ​ർ​ഷ​ങ്ങ​ളു​ടെ സ​ർ​വീ​സ് പ​രി​ഗ​ണി​ച്ചു ഗ്രാ​റ്റു​വി​റ്റി​യും മ​റ്റു ആ​നു​കൂ​ല്യ​ങ്ങ​ളും ന​ല്കു​ക, സീ​നി​യോ​റി​റ്റി പ​രി​ഗ​ണി​ച്ച് പ്ര​മോ​ഷ​ൻ ന​ല്കു​ക, മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും 2019 വ​രെ​യു​ള്ള എ​ല്ലാ ആ​നു​കു​ല്യ​ങ്ങ​ളും അ​നു​വ​ദി​ച്ചു ന​ല്കു​ക, 2021 ഫെ​ബ്രു​വ​രി​യി​ൽ മെ​ഡി​സെ​പ് അം​ഗ​ങ്ങ​ളാ​യ ജീ​വ​ന​ക്കാ​രു​ടെ 2019 മു​ത​ലു​ള്ള മെ​ഡി​സെ​പ് അ​രി​യേ​ഴ്സ് എ​ന്ന പേ​രി​ൽ ശ​മ്പ​ള​ത്തി​ൽ നി​ന്നും അ​ന​ധി​കൃ​ത​മാ​യി തു​ക പി​ടി​ക്കു​ന്ന ന​ട​പ​ടി റ​ദ്ദാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ഇ​രു സം​ഘ​ട​ന​ക​ളും സൂ​ച​നാ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച​ത്.

സ​മ​ര​ത്തി​ൽ ഇ​രു​ന്നൂ​റി​ലേ​റെ ജീ​വ​ന​ക്കാ​ർ പ​ങ്കെ​ടു​ക്കും. മെ​ഡി​ക്ക​ൽ കോ​ള​ജ് ക​വാ​ട​ത്തി​ൽ നാ​ളെ രാ​വി​ലെ 10 ന് ​സൂ​ച​നാ സ​മ​ര​വും പ്ര​തി​ഷേ​ധ ധ​ർ​ണ​യും ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മു​ൻ മേ​യ​ർ ടി.​ഒ.​മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തും. ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന​ക​ൾ​ക്കും ത​ങ്ങ​ളു​ടെ സ​മ​ര​ത്തോ​ട് മാ​ന​സി​ക ഐ​ക്യ​മു​ണ്ടെ​ങ്കി​ലും രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​മാ​ണ് ഒ​ന്നി​ച്ചു​ള്ള സ​മ​ര​ത്തി​ന് ത​ട​സ​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൻ യു.​കെ. മ​നോ​ഹ​ര​ൻ, ടി.​വി. ഷാ​ജി, റോ​ബി​ൻ ബേ​ബി, കെ.​എ. ഷൈ​നി, സ്വ​പ്ന ചാ​ക്കോ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.