തോ​ട്ടി​ൽ മാ​ലി​ന്യംത​ള്ളിയ ലോ​റി ക​സ്റ്റ​ഡി​യി​ൽ
Monday, July 15, 2024 12:44 AM IST
പ​ഴ​യ​ങ്ങാ​ടി: ഏ​ഴോം പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ പ​ഴ​യ​ങ്ങാ​ടി പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പ​ത്തെ തോ​ട്ടി​ൽ മാ​ലി​ന്യം ത​ള്ളി​യശേ​ഷം തി​രി​ച്ചു പോ​കു​ക​യാ​യി​രു​ന്ന ലോ​റി ച​തു​പ്പി​ൽ താ​ഴ്ന്നു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് ലോ​റി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 50 ചാ​ക്ക് മാ​ലി​ന്യ​ങ്ങ​ളാ​ണ് ചെ​ങ്ങ​ൽ കൈ​പ്പാ​ട് തോ​ട്ടി​ൽ ഇ​ന്ന​ലെ രാ​വി​ലെ ത​ള്ളി​യ​ത്. വ​യ​റിം​ഗ്, പ്ലം​ബി​ഗ് വ​സ്തു​ക്കളുടെ ക​വ​റു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും മാ​ലി​ന്യ​ശേ​ഖ​ര​ത്തി​ലു​ള്ള​ത്.

കെ​ട്ടി​ടനി​ർ​മാ​ണം ന​ട​ക്കു​ന്നി​ട​ത്തെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ ക​രാ​റെ​ടു​ത്ത​വ​രാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് ക​ണ്ടെ​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ഗോ​വി​ന്ദ​ൻ, വാ​ർ​ഡ് മെംബ​ർ ജെ​സീ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി മാ​ലി​ന്യം ത​ള്ളി​യ​വ​രെ കൊ​ണ്ട് ത​ന്നെ നീ​ക്കം ചെ​യ്യാ​ൻ നി​ർ​ദേ​ശി​ച്ചു. മാ​ലി​ന്യം ത​ള്ളി​യ​തി​ന് മ​റ്റു നി​യ​മ​ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും.