റോ​ഡു​ക​ളെ​ല്ലാം കു​ഴി​ക​ൾ; ന​ടു​വൊ​ടി​ഞ്ഞ് യാ​ത്ര​ക്കാ​ർ
Monday, July 15, 2024 12:45 AM IST
പേ​രാ​വൂ​ർ: പേ​രാ​വൂ​രി​ൽ നി​ന്ന് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന സം​സ്ഥാ​ന​പാ​ത​ക​ൾ പൊ​ട്ടി​ത്ത​ക​ർ​ന്നു കു​ണ്ടുംകു​ഴി​യു​മാ​യി. പേ​രാ​വൂ​ർ-നെ​ടും​പൊ​യി​ൽ പാ​ത, പേ​രാ​വൂ​ർ-ഇ​രി​ട്ടി റോ​ഡ് എ​ന്നീ പ്ര​ധാ​ന റോ​ഡു​ക​ളാ​ണ് ത​ക​ർ​ന്ന​ത്.

മ​ഴ പെ​യ്ത് കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​യു​ന്പോ​ൾ റോ​ഡേ​ത് കു​ഴി​യേ​ത് എ​ന്ന​റി​യാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് കു​ഴി​യി​ൽ വീ​ണ് പ​രി​ക്കേ​ൽ​ക്കു​ന്ന​തും ഓ​ട്ടോ​റി​ക്ഷ​യു​ൾ​പ്പെ​ടെ​യു​ള്ള ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് കേടുപാ​ട് സം​ഭ​വി​ക്കു​ന്ന​തും പ​തി​വാ​ണ്.

റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് അ​ഞ്ചുകോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും മ​റ്റ് ന​ട​പ​ടി​ക​ളൊ​ന്നും ആ​രം​ഭി​ച്ചി​ട്ടി​ല്ല. ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​തി​ന് മു​ന്പ് റോ​ഡി​ലെ കു​ഴി​ക​ള​ട​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ഡ്രൈ​വ​ർ​മാ​രും ‍യാ​ത്ര​ക്കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.