ഇ​ടി​മി​ന്ന​ൽ: വീ​ടു​ക​ൾ​ക്ക് നാ​ശനഷ്ടം
Saturday, July 13, 2024 1:39 AM IST
മ​ട്ട​ന്നൂ​ർ: ക​ന​ത്ത മ​ഴ​യി​ലും ഇ​ടി​മി​ന്ന​ലി​ലും ര​ണ്ടു വീ​ടു​ക​ളിൽ നാ​ശനഷ്ടം. വീ​ട്ടു​കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. കാ​നാ​ട് കു​ഞ്ഞി​ക്ക​ണ്ടി​യി​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ എം.​വി. രാ​ജേ​ഷും എം.​വി. രാ​ജീ​വ​നും താ​മ​സി​ക്കു​ന്ന വീ​ടുകൾക്കാ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യത്.

രാ​ജീ​വ​ന്‍റെ ഭാ​ര്യ​യും കു​ട്ടി​യും അ​ദ്ഭുത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. മെ​യി​ൻ സ്വി​ച്ച് ക​ത്തി പൊ​ട്ടി​ത്തെ​റി​ച്ചു. സ​ർ​വീ​സ് വ​യ​ർ ക​ത്തിക്ക​രി​ഞ്ഞു. കി​ണ​റി​ന്‍റെ ആ​ൾ​മ​റ​യ്ക്ക് വി​ള്ള​ൽ സം​ഭവിച്ചു. മോ​ട്ടോ​ൾ സ്വി​ച്ച് ബോ​ർ​ഡ്, ഫാ​ൻ എ​ന്നി​വ ക​ത്തിന​ശി​ച്ചു. കോ​ൺ​ക്രീ​റ്റ് ഭി​ത്തി​ക്കും വി​ള്ള​ൽ സം​ഭ​വി​ച്ചു.

തൊ​ട്ട​ടു​ത്ത താ​മ​സി​ക്കു​ന്ന സ​ഹോ​ദ​ര​ൻ എം.​വി. ര​മേ​ശ​ന്‍റെ വീ​ടി​ന്‍റെ​ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. ഫാ​ൻ, ടി​വി എ​ന്നി​വ​യ്ക്കും കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി. കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​കെ. ജി​ഷ, വി​ല്ലേ​ജ് അ​ധി​കൃ​ത​ർ എ​ന്നി​വ​ർ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു.