തെ​ങ്ങുവീ​ണ് വീ​ട് ത​ക​ർ​ന്നു
Monday, July 15, 2024 12:45 AM IST
പേ​രാ​വൂ​ർ: തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണ് വീ​ട് ത​ക​ർ​ന്നു. കു​നി​ത്ത​ല​യി​ലെ പാ​മ്പാ​ളി മാ​ധ​വി​യു​ടെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. അ​പ​ക​ട സ​മ​യ​ത്ത് മാ​ധ​വി വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. ഇ​ന്ന​ലെ ഉ​ച്ചക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും സ​മീ​പ​ത്തെ പ​റ​ന്പി​ലെ തെ​ങ്ങ് വീ​ടി​നു മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. പേ​രാ​വൂ​രി​ൽ നി​ന്നെ​ത്തിയ അ​ഗ്നി​ശ​മ​ന​ സേ​നാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തെ​ങ്ങ് മു​റി​ച്ചുനീ​ക്കി.