എ​ൽ​ഡി​എ​ഫ് മാ​ർ​ച്ച് ന​ട​ത്തി
Saturday, July 13, 2024 1:39 AM IST
അ​ങ്ങാ​ടി​ക്ക​ട​വ്: അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് എ​ൽ​ഡി​എ​ഫ് ന​ട​ത്തി​യ ജ​ന​കീ​യ സം​ര​ക്ഷ​ണ മാ​ർ​ച്ചി​ൽ പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളും.

അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം​ക​ട​വ് പ​ള്ളി​യു​ടെ സെ​മി​ത്തേ​രി​ക്ക് സ​മീ​പം നി​ർ​മി​ക്കു​ന്ന വ​ഴി​യോ​ര വി​ശ്ര​മ കേ​ന്ദ്രം ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്നി​ട​ത്തേ​ക്ക് മാ​റ്റി​പ്പ​ണി​യ​ണമെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മാ​ർ​ച്ച്.

സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ബി​നോ​യ് കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​എ. സു​കു​മാ​ര​ൻ, ബി​ജോ​യ് പ്ലാ​ത്തോ​ട്ടം, സി​ബി വാ​ഴ​ക്കാ​ല, ഷൈ​നി വ​ർ​ഗീ​സ്, കെ.​കെ. സ​ജീ​വ​ൻ, ദി​ലീ​പ് മോ​ഹ​ൻ, പി.​എ മാ​ത്യു, ജോ​ർ​ജ് ഓ​ര​ത്തേ​ൽ, ബാ​ബു കാ​ര​ക്കാ​ട്ട്, എ​ൻ.​പി. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇതുസംബന്ധിച്ച പ​ഞ്ചാ​യ​ത്തം​ഗം ബി​ജോ​യ് പ്ലാ​ത്തോ​ട്ടം മു​ഖ്യ​മ​ന്ത്രി, വ​കു​പ്പ് മ​ന്ത്രി, ജി​ല്ലാ ക​ള​ക്ട​ർ എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.