കി​ണ​ർ ഇ​ടി​ഞ്ഞുതാ​ഴ്ന്നു; വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Sunday, July 14, 2024 8:07 AM IST
മ​ട്ട​ന്നൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ ചാ​വ​ശേ​രി കു​റു​ങ്ക​ള​ത്ത് വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു. വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. കു​റു​ങ്ക​ള​ത്തെ കോ​റോ​ത്ത് വീ​ട്ടി​ൽ കെ.​കെ. അ​ബൂ​ബ​ക്ക​റി​ന്‍റെ വീ​ട്ടു​കി​ണ​റാ​ണ് ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് വീ​ടി​നോ​ട് ചേ​ർ​ന്നു നി​ർ​മി​ച്ച കി​ണ​റി​ന്‍റെ ആ​ൾ​മ​റയ​ട​ക്കം ത​ക​ർ​ന്നു കി​ണ​റി​ലേ​ക്ക് പ​തി​ച്ചു. രാ​വി​ലെ എ​ഴു​ന്നേ​റ്റ​പ്പോ​ഴാ​ണ് കി​ണ​ർ ഇ​ടി​ഞ്ഞ​ത് ക​ണ്ട​തെ​ന്ന് അ​ബൂ​ബ​ക്ക​ർ പ​റ​ഞ്ഞു. ആ​ൾമ​റ​യ​ട​ക്കം ത​ക​ർ​ന്നു കി​ണ​റി​ലേ​ക്ക് പ​തി​ച്ച​തി​നാ​ൽ വീ​ടിന്‍റെ കു​ളി​മു​റി ഭാ​ഗം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. ക​ന​ത്ത മ​ഴ​യാ​യ​തി​നാ​ൽ ശ​ബ്ദമൊന്നും വീ​ട്ടു​കാ​ർ കേ​ട്ടി​രു​ന്നി​ല്ല.ഇ​രി​ട്ടി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ശ്രീ​ല​ത, വാ​ർ​ഡ് കൗ​ൺ​സി​ല​ർ പി. ​ര​ജീ​ഷ, ചാ​വ​ശേ​രി വി​ല്ലേ​ജ് ഓ​ഫീ​സ​ർ മ​നോ​ജ് എ​ന്നി​വ​ർ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.