റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്നു; വീ​ടു​ക​ൾ അ​പ​ക​ടഭീ​ഷ​ണി​യി​ൽ
Tuesday, July 16, 2024 1:48 AM IST
ആ​ല​ക്കോ​ട്: കാ​ർ​ത്തി​ക​പു​രം-ഉ​ദ​യ​ഗി​രി-താ​ബോ​ർ പി​ഡ​ബ്ലു​ഡി റോ​ഡി​ൽ താ​ളി​പ്പാ​റ തു​ണ്ട​ത്തി​ൽ പ​ടി​യി​ൽ റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞു. ഇ​തേതു​ട​ർ​ന്ന് അ​പ​ക​ടസ്ഥ​ല​ത്തി​നു താ​ഴെ​യു​ള്ള നി​ര​പ്പേ​ൽ സ​ദാ​ശി​വ​ൻ, കോ​യി​ക്ക​ൽ സു​രേ​ഷ്, എ​ൽ​സി ചാ​ലി​ൽ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ അ​പ​ക​ടഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്.

10 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ 30 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലെ ശ​ക്ത​മാ​യ മ​ഴ​യി​ൽ റോഡ് ഇ​ടി​ഞ്ഞ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​വും മ​ഴ​യെ തു​ട​ർ​ന്ന് ഇ​തി​ന് സ​മീ​പപ്ര​ദേ​ശം ഇ​ടി​ഞ്ഞി​രു​ന്നു. ആ​റുമാ​സം മു​മ്പാ​ണ് ഇ​ടി​ഞ്ഞ പ്ര​ദേ​ശ​ത്തെ സം​ര​ക്ഷ​ണ​ഭി​ത്തി വീ​ണ്ടും കെ​ട്ടി​യ​ത്.

സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്ന പ്ര​ദേ​ശ​വും, ഭീ​ക്ഷ​ണി നേ​രി​ടു​ന്ന വീ​ടു​ക​ളും ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം മി​നി ഉ​പ്പ​ൻ​മാ​ക്ക​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശി​ച്ചു. മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.