കോ​ൺ​ഗ്ര​സ് പ്രവർത്തകർ റോഡ് ഗതാഗതയോഗ്യമാക്കി
Sunday, July 14, 2024 8:07 AM IST
കൊ​ട്ടി​യൂ​ർ: കാ​ൽ​ന​ട​യാ​ത്ര ദു​ഷ്ക​ര​മാ​യ കൊ​ട്ടി​യൂ​ർ നീ​ണ്ടു​നോ​ക്കി പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് കൊ​ട്ടി​യൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി. പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ച​തോ​ടെ ചെ​ളി​ക്കു​ള​മാ​യ റോ​ഡി​ൽ കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​ഷ്ക​ര​മായിരുന്നു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ണി ആ​മ​ക്കാ​ട്ട്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ന​മ്പു​ടാ​കം, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​മാ​രാ​യ അ​ജീ​ഷ് ഇ​രി​ങ്ങോ​ളി​ല്‍, ജി​ജോ ആ​ന്‍റ​ണി, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കൂ​ട്ടു​ങ്ക​ൽ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ ബാ​ബു കു​മ്പ​ള​ങ്ങ​ൽ, ഷി​ജു മ​ഴ​വ​ഞ്ചേ​രി​യി​ൽ, ബി​നോ​യ് പോ​ടൂ​ർ, കോ​ൺ​ഗ്ര​സ് യൂ​ണി​റ്റ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ത​ങ്ക​ച്ച​ൻ ക​ക്കി​രാ​കു​ന്നേ​ൽ, ജോ​ജി മു​ഖാ​ല​യി​ൽ, രാ​ജേ​ഷ് മാ​ളി​യേ​ക്ക​ൽ, തോ​മാ​ച്ച​ൻ കു​രു​വി​ക്കു​ളം, ജോ​സ് കു​ഞ്ഞ് ഓ​ര​ത്തേ​ൽ, ബാ​ബു ക​ക്കി​രാ​കു​ന്നേ​ൽ, വി​ൽ​സ​ൺ വേ​ളൂ​ർ എ​ന്നി​വ​ർ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് നേ​തൃ​ത്വം ന​ൽ​കി.