രാ​ഷ്‌ട്രീ​യ കി​സാ​ൻ മ​ഹാ സം​ഘ് കേ​ന്ദ്ര സ​ഹ​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ന് നി​വേ​ദ​നം ന​ൽ​കി
Monday, July 15, 2024 12:45 AM IST
ഇ​രി​ട്ടി: കേ​ര​ള​ത്തി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് രാ​ഷ്‌ട്രീ​യ കി​സാ​ൻ മ​ഹാ സം​ഘ് സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബി​നോ​യ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര സ​ഹമ​ന്ത്രി ജോ​ർ​ജ് കു​ര്യ​ന് നി​വേ​ദ​നം ന​ൽ​കി.

കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മെ​ങ്കി​ൽ കാ​ലോ​ചി​ത​മാ​യ മാ​റ്റം വ​നം വ​ന്യ​ജീ​വി നി​യ​മ​ത്തി​ൽ വ​രു​ത്തു​മെ​ന്ന് ന്യൂ​ന​പ​ക്ഷ ക്ഷേ​മ സ​ഹ​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ സം​ഘാം​ഗ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. നി​വേ​ദ​ന സം​ഘ​ത്തി​ൽ സ​ണ്ണി അ​ഗ​സ്റ്റി​ൻ, ജോ​സ​ഫ് വ​ട​ക്കേ​ക്ക​ര, ടോ​മി തോ​മ​സ്, ബി​നോ​യി പു​ത്ത​ൻ​ന​ട​യി​ൽ, അ​മ​ൽ കു​ര്യ​ൻ, വ​ർ​ഗീ​സ് വൈ​ദ്യ​ർ, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. ഹ​രി​ദാ​സ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ, പീ​പ്പി​ൾ​സ് മൂ​വ്മെ​ന്‍റ് ഫോ​ർ പീ​സ് ചെ​യ​ർ​മാ​ൻ ഫാ. ​സ്ക​റി​യാ ക​ല്ലൂ​ർ, സ​ണ്ണി തോ​ട്ട​പ്പ​ള്ളി​ൽ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.