മു​ള​ക്കു​ളം ബാ​ങ്ക് തെരഞ്ഞെടുപ്പ് : യു​ഡി​എ​ഫി​ന് ഹാ​ട്രി​ക് വി​ജ​യം
Monday, July 15, 2024 4:35 AM IST
പി​റ​വം: മു​ള​ക്കു​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് തു​ട​ർ​ച്ച​യാ​യി മൂ​ന്നാ​മ​ത് ത​വ​ണ​യും ഭ​ര​ണം നി​ല​നി​ർ​ത്തി. 11 അം​ഗ ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന്‍റെ പാ​ന​ൽ പൂ​ർ​ണ​മാ​യും വി​ജ​യി​ച്ചു.

പി​റ​വം ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​റാ​യ തോ​മ​സ് മ​ല്ലി​പ്പു​റ​മാ​ണ് യു​ഡി​എ​ഫ് പാ​ന​ലി​നെ ന​യി​ച്ച​ത്. യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി​ക​ളാ​യ തോ​മ​സ് മ​ല്ലി​പ്പു​റം, ഡോ​മി ചി​റ​പ്പു​റ​ത്ത്, രാ​ജു ടി. ​ഇ​ല​വ​നാ​ൽ, റെ​ജി ജോ​സ​ഫ്, സാ​ബു ജോ​ൺ, എ​ന്നി​വ​ർ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലും, ജി​നി ജി​ജോ​യ്, ലി​ൻ​ഡ ഏ​ലി​യാ​സ് എ​ന്നി​വ​ർ വ​നി​താ സം​ര​ണ വി​ഭാ​ഗ​ത്തി​ലും,


പി.​കെ. അ​നി​ൽ​കു​മാ​ർ പ​ട്ടി​ക ജാ​തി സം​വ​ര​ണ​ത്തി​ലും, ലെ​നി​ൻ ജോ​സ​ഫ്, സ​ന്ധ്യാ ര​ജീ​ഷ് എ​ന്നി​വ​ർ 40 വ​യ​സി​ന് താ​ഴെ​യു​ള്ള ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലും, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ പ്ര​ശാ​ന്ത് മ​മ്പു​റ​ത്ത് നി​ക്ഷേ​പ​ക സം​വ​ര​ണ വി​ഭാ​ഗ​ത്തി​ലും വി​ജ​യി​ക​ളാ​യി.

പാ​ന​ൽ വോ​ട്ടു​ക​ളി​ൽ യു​ഡി​എ​ഫി​ന് 400 ലേ​റെ വോ​ട്ടു​ക​ളു​ടെ മു​ൻ​തൂ​ക്ക​മു​ണ്ട്. ആ​റാ​യി​ര​ത്തോ​ളം സ​മ്മ​തി​ദാ​യ​കാം​ഗ​ങ്ങ​ളു​ള്ള​തി​ൽ 3,391 പേ​ർ വോ​ട്ട് ചെ​യ്‌​തു. ഓ​രോ വി​ഭാ​ഗ​ത്തി​ലും ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട് നേ​ടു​ന്ന 11 പേ​രാ​ണ് വി​ജ​യി​ക​ളാ​യി​രി​ക്കു​ന്ന​ത്.