ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി : ഭിന്നശേഷിക്കാർക്കുള്ള ഉപകരണ വിതരണം നാളെ
Thursday, August 22, 2024 3:47 AM IST
കാ​ക്ക​നാ​ട്: എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ​യും ഇ​ല​ക്ട്രോ​ണി​ക് വീ​ൽ​ചെ​യ​റു​ക​ളു​ടെ വി​തര​ണ​വും ക​ര​ൾ മാ​റ്റ ശ​സ്ത്ര​ക്രി​യ ചെ​യ്ത​വ​ർ​ക്കു​ള്ള മ​രു​ന്ന് വി​ത​ര​ണ​വും നാ​ളെ​രാ​വി​ലെ10ന് ജില്ലാ പഞ്ചായത്ത് പ്രി​യ​ദ​ർ​ശി​നി ഹാ​ളി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.ഡി. സ​തീ​ശ​ൻ എംഎ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്യുമെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ മ​നോ​ജ് മൂ​ത്തേ​ട​ൻ വാർത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ നി​ന്ന് ഒ​രു ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് 99 പേ​ർ​ക്ക് രാ​ജ​ഹം​സം പ​ദ്ധ​തി​യി​ലൂ​ടെ മു​ച്ച​ക്ര വാ​ഹ​നം ന​ൽ​കു​ന്ന​ത് 25 പേ​ർ​ക്ക് 13.5 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഇ​ല​ക്ടോ​ണി​ക് വീ​ൽ ചെ​യ​ർ ന​ൽ​കു​ന്ന​ത് കരൾ മാറ്റ ശസ്ത്രക്രിയ ചെ​യ്ത​വ​ർ​ക്ക് മ​രു​ന്ന് വി​ത​ര​ണ​ത്തി​നാ​യി 15 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ള്ള​ത്.


ആ​ദ്യ ഘ​ട്ട​ത്തി​ൽ 46 പേ​ർ​ക്കാ​ണ് മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ക​ര​ൾ മാ​റ്റി വ​ച്ച​വ​ർ​ക്ക് മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി ആ​ദ്യം ന​ട​പ്പി​ലാ​ക്കു​ന്ന​ത് എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്താ​ണ്. ഒ​ളി​മ്പ്യ​ൻ ശ്രീ​ജേ​ഷി​ന് 5 ല​ക്ഷം രൂ​പ​യു​ടെ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​താ​യും പ്രൗ​ഡ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ വ​ച്ചു പു​ര​സ്കാ​രം പി​ന്നീ​ടു ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ പെ​ട്ട​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യിമു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 25 ല​ക്ഷം ന​ൽ​കും. നാ​ളെ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഹൈ​ബി ഈ​ഡ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​വും.

തൃ​ക്കാ​ക്ക​ര എംഎ​ൽഎ ​ഉ​മാ തോ​മ​സ് അ​ധ്യ​ക്ഷ​യാ​വും. ജി​ല്ലാ ക​ല​ക്ട​ർ എ​ൻ.എ​സ്.കെ. ​ഉ​മേ​ഷ്, വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.