ക്ഷേ​ത്ര ട്ര​സ്റ്റ് നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി
Friday, August 23, 2024 5:10 AM IST
കാ​ല​ടി: തി​രു​വൈ​രാ​ണി​ക്കു​ളം മ​ഹാ​ദേ​വ ക്ഷേ​ത്ര ട്ര​സ്റ്റ് നി​ർ​മി​ച്ച് ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം ന​ട​ത്തി. വീ​ടി​ന്‍റെ താ​ക്കോ​ൽ തിരുവൈ​രാ​ണി​ക്കു​ളം മ​റ്റ​പ്പി​ള്ളി വീ​ട്ടി​ൽ ഗീ​ത​യ്ക്ക് ക്ഷേ​ത്ര ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് പി.​യു. രാ​ധാ​കൃ​ഷ്ണ​നും, സെ​ക്ര​ട്ട​റി എ.​എ​ൻ. മോ​ഹ​ന​നും ചേ​ർ​ന്ന് കൈ​മാ​റി. വ​ർ​ഷ​ങ്ങ​ളാ​യി വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത വീ​ട്ടി​ലാ​യി​രു​ന്നു വി​ധ​വ​യും നി​ർ​ധ​ന​യു​മാ​യ ഗീ​ത​യു​ടേ​യും കു​ടും​ബ​ത്തി​ന്‍റെ​യും താ​മ​സം.

വീ​ട് മെ​യി​ന്‍റ​ന​ൻ​സ് ചെ​യ്ത് ത​ര​ണ​മെ​ന്നാവശ്യപ്പെട്ട് ക്ഷേ​ത്ര ട്ര​സ്റ്റി​ന് ന​ൽ​കി​യ അ​പേ​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് പു​തി​യ വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​വാ​ൻ ക്ഷേ​ത്ര ട്ര​സ്റ്റ് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. 490 സ്ക്വ​യ​ർ ഫീ​റ്റു​ള്ള വീ​ടാ​ണ് ഏ​ഴ​ര ല​ക്ഷം രൂ​പ ചെല​വ​ഴി​ച്ച് പ​ണി ക​ഴി​ച്ച​ത്. ശ്രീ​മൂ​ല​ന​ഗ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ. ഷം​സു​ദ്ദീ​ൻ,


പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. ടി.​എ. ഷ​ബീ​റ​ലി, വാ​ർ​ഡ് മെ​മ്പ​ർ ഷി​ജി​ത സ​ന്തോ​ഷ് , ക്ഷേ​ത്ര ട്ര​സ്റ്റ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ശോ​ക് കൊ​ട്ടാ​ര​പ്പി​ള്ളി, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ന​ന്ദ​കു​മാ​ർ, ക്ഷേ​ത്ര ട്ര​സ്റ്റ് മാ​നേ​ജ​ർ എം.​കെ. ക​ലാ​ധ​ര​ൻ, നി​ർ​മാ​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ കെ.​ജി. ശ്രീ​കു​മാ​ർ, കെ.​എ. പ്ര​സൂ​ൺ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.