റെ​യി​ൽ​വേ​യി​ൽ ജോ​ലി: പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ
Friday, August 23, 2024 4:45 AM IST
കി​ഴ​ക്ക​മ്പ​ലം: റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം വെ​ങ്ങാ​നൂ​ർ മം​ഗ​ല​ത്ത്കോ​ണം എ​സ്.​കെ. ഭ​വ​നി​ൽ സ​ന്തോ​ഷ് കു​മാ​റി(51)​നെ​യാ​ണ് ത​ടി​യി​ട്ട​പ​റ​മ്പ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ട​ത്ത​ല വ​ട​ക്കേ​പ്പു​റം സ​ഞ്ജു(44), കീ​ഴ്മാ​ട് മ​ത്തി​ല​കം ഷി​നി​ൽ (42) എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പു​ക്കാ​ട്ട്പ​ടി സ്വ​ദേ​ശി സ​ജീ​റി​ന് റെ​യി​ൽ​വേ​യി​ൽ അ​റ്റ​ൻ​ഡ​ർ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് അ​ഞ്ച് ല​ക്ഷം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.


ഇ​ൻ​സ്പെ​ക്ട​ർ എ.​എ​ൽ. അ​ഭി​ലാ​ഷ്, എ​സ്ഐ കെ.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, സീ​നി​യ​ർ സി​പി​ഒ കെ.​കെ. ഷി​ബു, സി​പി​ഒ​മാ​രാ​യ അ​രു​ൺ കെ. ​ക​രു​ൺ, കെ.​എ​സ്. അ​നു​പ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്.