കച്ച​വ​ട​ക്കാ​ർ മ​ത്സ്യം വാ​ങ്ങിയില്ല; മുനന്പത്തെ ഹാർബറുകൾ സ്തംഭിച്ചു
Thursday, August 22, 2024 3:47 AM IST
വൈ​പ്പി​ൻ: മു​ന​മ്പം സീ ​ഫു​ഡ് ഡീ​ലേ​ഴ്‌​സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ​ മ​ത്സ്യക്കച്ച​വ​ട​ക്കാ​ർ മ​ത്സ്യം വാ​ങ്ങാ​തെ ഹാ​ർ​ബ​ർ ബ​ഹി​ഷ്ക​രി​ച്ച​തോ​ടെ ഇ​ന്ന​ലെ മു​ന​മ്പം മേ​ഖ​ല​യി​ലെ ര​ണ്ടു ഹാ​ർ​ബ​റു​ക​ളും സ്തം​ഭി​ച്ചു. ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച് ക​ച്ച​വ​ട​ക്കാ​രും ത​ര​ക​ന്മാ​രും ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​ണ് സ​മ​ര​ത്തി​ന് വ​ഴി​തെ​ളി​ച്ച​ത്.

ക​ച്ച​വ​ട​ക്കാ​ർ എ​ട്ട് ഇ​ന ആ​വ​ശ്യ​ങ്ങ​ളാ​ണ് മു​ന്നോ​ട്ട് വ​ച്ചി​രു​ന്ന​ത്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും പ​ര​സ്പ​ര ധാ​ര​ണ​യി​ൽ പ​രി​ഹ​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ പൂ​ർ​ണമാ​കാ​തി​രു​ന്ന​തി​നാ​ലാ​ണ് ഇ​ന്ന​ലെ ഹാ​ർ​ബ​ർ ബ​ഹി​ഷ്ക​രി​ച്ച​ത്. ബാ​ക്കി വി​ഷ​യ​ങ്ങ​ൾ ശ​നി​യാ​ഴ്ച ച​ർ​ച്ച ചെ​യ്യാ​മെ​ന്ന ഉ​റ​പ്പ് ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ബ​ഹി​ഷ്ക​ര​ണം പി​ൻ​വ​ലി​ച്ചു.