ഉദ്ഘാടനം ചെയ്തു
Friday, August 23, 2024 4:56 AM IST
കൊച്ചി: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ് അസോസിയേഷന്‍ എറണാകുളം സിറ്റി സൗത്ത് യൂണിറ്റ് ഓഫീസ് ഉദ്ഘാടനം സംസ്ഥാന പ്രസിഡന്‍റ് ജി. ജയപാല്‍ നിര്‍വഹിച്ചു. എറണാകുളം ഗാന്ധിനഗര്‍ മാവേലി റോഡിലാണ് പുതിയ ഓഫീസ്.

യൂണിറ്റ് പ്രസിഡന്‍റ് യൂനുസ് അലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്‍റ് സി. ബിജുലാല്‍, സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ അസീസ് മൂസ, വി.ടി. ഹരിഹരന്‍, സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സമദ്, ജില്ലാ പ്രസിഡന്‍റ് ടി.ജെ. മനോഹരന്‍, ജില്ലാ സെക്രട്ടറി കെ.ടി. റഹിം, ജില്ലാ ട്രഷറര്‍ സി.കെ. അനില്‍, ജില്ലാ വൈസ് പ്രസിഡന്‍റ് ബൈജു പി. ഡേവിസ് തുടങ്ങിയവര്‍ പങ്കെടുത്തു.