"സ്‌​നേ​ഹി​ത'​യ്ക്ക് 11 വ​യ​സ്
Friday, August 23, 2024 4:45 AM IST
കൊ​ച്ചി: അ​തി​ക്ര​മ​ങ്ങ​ള്‍​ക്ക് ഇ​ര​യാ​കു​ന്ന സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും വേ​ണ്ടി​യു​ള്ള കു​ടും​ബ​ശ്രീ​യു​ടെ ജെ​ന്‍​ഡ​ര്‍ ഹെ​ല്‍​പ്പ് ഡെ​സ്‌​ക് 'സ്‌​നേ​ഹി​ത' 12-ാം വ​ര്‍​ഷ​ത്തി​ലേ​ക്ക്. പ്ര​തി​സ​ന്ധി​യി​ലാ​യ നി​ര​വ​ധി സ്ത്രീ​ക​ള്‍​ക്ക് അ​ഭ​യ​വും ക​രു​ത്തും പ​ക​ര്‍​ന്നാ​ണ് സ്‌​നേ​ഹി​ത 11 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

2013 ഓ​ഗ​സ്റ്റി​ല്‍ സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി എ​റ​ണാ​കു​ള​ത്താ​ണ് സ്‌​നേ​ഹി​ത പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്. സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും പി​ന്തു​ണ​യും താ​ല്‍​ക്കാ​ലി​ക അ​ഭ​യ​വും ന​ല്‍​കു​ന്ന കേ​ന്ദ്ര​മാ​യി​രു​ന്നു ല​ക്ഷ്യം. ഗാ​ര്‍​ഹി​ക​പീ​ഡ​ന കേ​സു​ക​ളാ​ണ് സ്‌​നേ​ഹി​ത​യി​ലേ​ക്ക് അ​ധി​ക​വും എ​ത്തു​ന്ന​തെ​ന്ന് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ പ​റ​ഞ്ഞു.

ജി​ല്ല​യി​ല്‍ 2023 ഏ​പ്രി​ല്‍ മു​ത​ല്‍ 2024 ജൂ​ലൈ വ​രെ 995 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. 633 പ​രാ​തി​ക​ള്‍ ഫോ​ണ്‍​വ​ഴി​യും 362 എ​ണ്ണം നേ​രി​ട്ടു​മാ​ണ്. ഗാ​ര്‍​ഹി​ക​പീ​ഡ​ന​ത്തെ​ക്കു​റി​ച്ചാ​ണ് 300 പ​രാ​തി​ക​ളും. മ​റ്റ് അ​തി​ക്ര​മ​ങ്ങ​ളി​ല്‍ 23ഉം ​ഭ​ര്‍​ത്താ​വി​ന്‍റെ മ​ദ്യ​പാ​ന​മു​ണ്ടാ​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ 167 കേ​സു​മു​ണ്ട്.

കു​ട്ടി​ക​ള്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍, മ​റ്റു കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ള്‍ എ​ന്നി​വ​യി​ലും പ​രാ​തി​യു​ണ്ട്. പ്രാ​ദേ​ശി​ക​മാ​യി ക​മ്യൂ​ണി​റ്റി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​വ​ഴി​യാ​ണ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​ത്.

1800 4255 5678, 85940 34255 ന​മ്പ​റു​ക​ളി​ല്‍ സ്‌​നേ​ഹി​ത​യി​ലേ​ക്ക് വി​ളി​ക്കാം. ഗോ​ത്ര​മേ​ഖ​ല​യി​ലെ കു​ട്ടി​ക​ളു​ടെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന് പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​ന്‍ സ്‌​നേ​ഹി​ത ഈ ​വ​ര്‍​ഷം ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണ് ബ്ലൂ​മിം​ഗ് ബ​ഡ്‌​സ്. കീ​ഴ്മാ​ടും പി​ണ​വൂ​ര്‍​ക്കു​ടി​യി​ലു​മു​ള്ള മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളു​ക​ള്‍ വ​ഴി​യാ​ണ് പ​ദ്ധ​തി നടപ്പാക്കുന്നത്. ക്ലാ​സു​ക​ള്‍ ഈ ​മാ​സം ആ​രം​ഭി​ക്കും.