സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജി​ൽ ദേ​ശീ​യ സെ​മി​നാ​ർ ന​ട​ത്തി
Friday, August 23, 2024 1:28 AM IST
രാ​ജ​പു​രം: കേ​ര​ള ശാ​സ്ത്ര അ​ക്കാ​ദ​മി​യും മൈ​ക്രോ​ബ​യോ​ള​ജി ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജി​ൽ ന​ട​ത്തി​യ ദേ​ശീ​യ സെ​മി​നാ​ർ കേ​ര​ള ശാ​സ്ത്ര അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ജി.​എം.​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ൻ​സി​പ്പ​ൽ ഡോ.​ബി​ജു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൈ​ക്രോ ബ​യോ​ള​ജി സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ഡോ.​എ.​എം.​ദേ​ശ്മു​ഖ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മൈ​ക്രോ ബ​യോ​ള​ജി വി​ഭാ​ഗം ത​ല​വ​ൻ ഡോ. ​എ​ൻ.​വി.​വി​നോ​ദ്, ലൈ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ക​മ്പ്യൂ​റ്റേ​ഷ​ണ​ൽ ബ​യോ​ള​ജി വി​ഭാ​ഗം ത​ല​വ​ൻ ഡോ.​ഷി​ജു ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മൈ​ക്രോ ബ​യോ​ള​ജി വി​ഭാ​ഗം അ​സി.​പ്ര​ഫ​സ​ർ ഡോ. ​സി​നോ​ഷ് സ്ക​റി​യാ​ച്ഛ​ൻ സ്വാ​ഗ​ത​വും കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല പ്ലാ​ന്‍റ് സ​യ​ൻ​സ് വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ർ ഡോ.​ജാ​സ്മി​ൻ എം.​ഷാ ന​ന്ദി​യും പ​റ​ഞ്ഞു.