മ​ര​ടി​ൽ രാത്രിയിൽ വീ​ട്ടി​ൽ ക​യ​റി​യ അ​പ​രി​ചി​ത​നാ​യ യു​വാ​വ് ഭീ​തിപ​ര​ത്തി
Friday, August 23, 2024 4:56 AM IST
മ​ര​ട്: രാ​ത്രി​യി​ൽ വീ​ട്ടി​ൽ ക​യ​റി​യ അ​പ​രി​ചി​ത​നാ​യ യു​വാ​വ് വീ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ഴ്ത്തി. പൂ​ണി​ത്തു​റ ആ​ന​ന്ദ​സ്വാ​മി റോ​ഡി​ൽ നാ​രാ​യ​ണാ​ല​യ​ത്തി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​രു​നി​ല വീ​ടി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലാ​ണ് കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്.

വീ​ടി​ന് പു​റ​ത്തെ സ്റ്റെ​യ​ർ​കേ​സി​ലൂ​ടെ ആ​രോ ക​യ​റി പോ​കു​ന്ന​ത് ക​ണ്ട വീ​ട്ടു​കാ​ർ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും മ​റു​പ​ടി ന​ൽ​കാ​ൻ കൂ​ട്ടാ​ക്കാ​തെ യു​വാ​വ് വീ​ടി​ന്‍റെ പാ​ര​പ്പ​റ്റി​ലേ​ക്ക് ക​യ​റി.

വീ​ട്ടു​കാ​രും വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​രും പോ​ലീ​സി​ൽ അ​റി​യി​ച്ചു. സ്ഥ​ല​ത്തെ​ത്തി​യ മ​ര​ട് പോ​ലീ​സ് വി​ളി​ച്ച​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം താ​ഴെ വ​ല വി​രി​ച്ച് സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യ ശേ​ഷം, മു​ക​ളി​ൽ ക​യ​റി​യ പോലീ​സ് യു​വാ​വി​നെ അ​നു​ന​യി​പ്പി​ച്ച് താ​ഴെ​യി​റ​ക്കു​ക​യാ​യി​രു​ന്നു.


മാ​ന​സി​ക അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച യു​വാ​വി​നെ തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​യ്ക്ക് മാ​റ്റി.

ചോ​റ്റാ​നി​ക്ക​ര അ​യ്യ​ൻ​കു​ഴി ലെ​ജ​ൻ​ഡ് ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​ക്ക് സ​മീ​പം ശ്രീ​ശൈ​ലം വീ​ട്ടി​ൽ അ​രു​ൺ (36) എ​ന്ന മേ​ൽ​വി​ലാ​സ​മാ​ണ് യു​വാ​വ് പോ​ലീ​സി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.