താ​ത്കാ​ലി​ക മേ​ൽ​ക്കൂ​ര നി​ലം​പ​തി​ച്ചു
Thursday, August 22, 2024 4:06 AM IST
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ മ​ഴ​ക്കൊ​പ്പ​മെ​ത്തി​യ ശ​ക്ത​മാ​യ കാ​റ്റി​ൽ വെ​ള്ളൂ​ർ​കു​ന്നം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന്‍റ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സ്ഥാ​പി​ച്ചി​രു​ന്ന താ​ത്കാ​ലി​ക മേ​ൽ​ക്കൂ​ര നി​ലം​പ​തി​ച്ചു. ഇ​രു​ന്പു പൈ​പ്പു​ക​ളും ഓ​ല​ക​ളും ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ചി​രു​ന്ന 6,000 സ്ക്വ​യ​ർ ഫീ​റ്റി​ലു​ള്ള മേ​ൽ​ക്കൂ​ര​യാ​ണ് ക്ഷേ​ത്ര​ന​ട തു​റ​ക്കു​ന്ന​തി​ന് മു​ൻ​പ് നി​ലം പ​തി​ച്ച​ത്.


ഭ​ക്ത​ജ​ന​ങ്ങ​ൾ എ​ത്തു​ന്ന​തി​ന് മു​ൻ​പ് മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് വീ​ണ​തി​നാ​ൽ വ​ലി​യ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യി​യ​ത്. ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ക​ർ​ന്ന മേ​ൽ​ക്കൂ​ര​ക​ൾ നീ​ക്കം ചെ​യ്ത് പു​തി​യ​ത് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.