ഇ​ല​ഞ്ഞി സെ​ന്‍റ് പീ​റ്റേ​ഴ്സ് എച്ച്​എ​സ്എ​സ് ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം
Thursday, August 22, 2024 4:01 AM IST
ഇ​ല​ഞ്ഞി: സെ​ന്‍റ് പീ​റ്റേ​ഴ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ചു. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം മു​ന്നാ​ക്ക സ​മു​ദാ​യ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​സ്റ്റീ​സ് സി.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ നി​ർ​വ​ഹി​ച്ചു.

അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ ഉ​ദ്ഘാ​ട​ന​വും അം​ഗ​ത്വ വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് എ​ട​ത്തും​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ർ​പ്പ​റേ​റ്റ് സെ​ക്ര​ട്ട​റി ഫാ. ​ജോ​ർ​ജ് പു​ല്ലു​കാ​ലാ​യി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഇ​ല​ഞ്ഞി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രീ​തി അ​നി​ൽ ലോ​ഗോ പ്ര​കാ​ശ​ന​വും പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് റി​ട്ട. പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ജെ​യിം​സ് ജോ​ണ്‍ മം​ഗ​ല​ത്ത്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പ്രി​ൻ​സി​പ്പ​ൽ രാ​ജേ​ഷ് സി. ​കു​ന്നും​പു​റം, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ മാ​ജി സ​ന്തോ​ഷ്, പ​ഞ്ചാ​യ​ത്തം​ഗം സു​മോ​ൻ ചെ​ല്ല​പ്പ​ൻ, അ​ലു​മ്നി പ്ര​സി​ഡ​ന്‍റ് ഡോ. ​വി.​എം. മാ​ത്യു, അ​ലു​മ്നി സെ​ക്ര​ട്ട​റി കെ.​പി. ശ്രീ​കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജീ​സ് ഐ​സ​ക്, പ്ര​ധാ​നാ​ധ്യാ​പി​ക സി​ൽ​ജ മാ​ത്യൂ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


വി​വി​ധ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളും സാം​സ്കാ​രി​ക സ​മ്മേ​ള​ന​ങ്ങ​ൾ, പ്ര​തി​ഭാ സം​ഗ​മം തു​ട​ങ്ങി നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കാ​ണ് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്.