കൊ​ച്ചിക്കാ​യി ത​യാ​റാ​ക്കി​യ ക​ര​ട് സി​എം​പി പ​രി​ഷ്‌​ക​രി​ക്ക​ണം
Thursday, August 22, 2024 3:35 AM IST
കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​നാ​യി ത​യ്യാ​റാ​ക്കി​യ സ​മ​ഗ്ര മൊ​ബി​ലി​റ്റി പ്ലാ​ന്‍ (സി​എം​പി) ക​ര​ട് പ​രി​ഷ്‌​ക​രി​ക്ക​രി​ക്ക​ണ​മെ​ന്നും, ക​ര​ടി​ന് മ​റു​പ​ടി ന​ല്‍​കാ​നു​ള്ള സ​മ​യം നീ​ട്ട​ണ​മെ​ന്നും ഗ​താ​ഗ​ത വി​ദ​ഗ്ധ​ര്‍. കെ​എം​ആ​ര്‍​എ​ലി​ന് വേ​ണ്ടി അ​ര്‍​ബ​ന്‍ മാ​സ് ട്രാ​ന്‍​സി​റ്റ് ക​മ്പ​നി (യു​എം​ടി​സി) ത​യ്യാ​റാ​ക്കി​യ സി​എം​പി ക​ര​ട് റി​പ്പോ​ര്‍​ട്ട് ച​ര്‍​ച്ച ചെ​യ്യാ​നാ​യി കൊ​ച്ചി​യി​ലെ സെ​ന്‍റ​ര്‍ ഫോ​ര്‍ പ​ബ്ലി​ക് പോ​ളി​സി റി​സ​ര്‍​ച്ച് (സി​പി​പി​ആ​ര്‍) ന​ട​ത്തി​യ പ​രി​പാ​ടി​യി​ലാ​ണ് ആ​വ​ശ്യം ഉ​യര്‍​ന്ന​ത്.

മു​ന്‍ കൊ​ച്ചി മേ​യ​ര്‍ കെ.​ജെ. സോ​ഹ​ന്‍, മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് മു​ന്‍ സീ​നി​യ​ര്‍ ഡെ​പ്യൂ​ട്ടി ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ ബി.​ജെ. ആ​ന്‍റ​ണി, കെ​എം​ടി​എ മു​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ജി.​പി. ഹ​രി, സി​പി​പി​ആ​ര്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​ഡി. ധ​നു​രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ​ങ്കു​വെ​ച്ചു.


സി​എം​പി ക​ര​ട് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന കൊ​ച്ചി​യു​ടെ അ​ടു​ത്ത 30 വ​ര്‍​ഷ​ത്തേ​ക്കു​ള്ള വി​വി​ധ ഗ​താ​ഗ​ത നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍, ഘ​ട്ടം തി​രി​ച്ചു​ള്ള ഗ​താ​ഗ​ത വി​ക​സ​ന​ങ്ങ​ള്‍ എ​ന്നി​വ പ​രി​പാ​ടി​യി​ല്‍ ച​ര്‍​ച്ച ചെ​യ്തു.

സി​റ്റി ബ​സ് സ​ര്‍​വീ​സു​ക​ള്‍ യു​ക്തി​സ​ഹ​മാ​ക്കു​ന്ന​തി​നു​ള്ള പൊ​തു​ഗ​താ​ഗ​ത ന​യ​ങ്ങ​ള്‍, മെ​ട്രോ ശൃം​ഖ​ല​യു​ടെ വി​പു​ലീ​ക​ര​ണം, ഓ​ട്ടോ​റി​ക്ഷ​ക​ള്‍, ഉ​ള്‍​നാ​ട​ന്‍ ജ​ല​പാ​ത​ക​ള്‍, എ​ന്‍​എം​ടി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍, പാ​ര്‍​ക്കിം​ഗ് ന​യ​ങ്ങ​ള്‍, സാ​ങ്കേ​തി​ക പു​രോ​ഗ​തി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച ന​ട​ന്നു.