റോ​ഡ് പാ​ടെ ത​ക​ർ​ന്നു; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ
Thursday, August 22, 2024 4:01 AM IST
പാ​ല​ക്കു​ഴ : ദി​വ​സ​വും ബ​സു​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന റോ​ഡ് ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​കം. മാ​റി​ക - കാ​ർ​മ്മ​ൽ റോ​ഡി​ന്‍റെ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗ​മാ​ണ് കു​ണ്ടും കു​ഴി​യു​മാ​യി, കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​സ​ഹ​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

തൊ​ടു​പു​ഴ​യി​ൽ നി​ന്നും കു​ണി​ഞ്ഞി - രാ​മ​പു​രം വ​ഴി പാ​ലാ​യ്ക്ക് മൂ​ന്നു ബ​സു​ക​ൾ ഈ ​റോ​ഡു വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. വ​ഴി​ത്ത​ല സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ൾ, ശാ​ന്തി​ഗി​രി കോ​ള​ജ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും നി​ര​വ​ധി ജോ​ലി​ക്കാ​രും ദി​വ​സേ​ന യാ​ത്ര ചെ​യ്യു​ന്ന പ്ര​ധാ​ന റോ​ഡാ​ണി​ത്.


റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്ക് ഉ​ട​ൻ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ല​ക്കു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സീ​സ് ആ​ൻ​ഡ്രൂ​സ്, പി.​ടി. ജോ​സ് പാ​ല​യ്ക്ക​ത്ത​ട​ത്തി​ൽ, മേ​ഴ്സി ജോ​സ് മു​ണ്ട​യ്ക്ക​ൽ, വ​ർ​ഗീ​സ് മു​ള​ഞ്ഞ​നാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.