ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി ആ​വോ​ലി റോ​ഡ്
Wednesday, August 21, 2024 4:14 AM IST
വാ​ഴ​ക്കു​ളം: ആ​വോ​ലി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ലൂ​ടെ​യു​ള്ള പ​ഴ​യ ആ​വോ​ലി റോ​ഡ് ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​യാ​കു​ന്നി​ല്ല. റോ​ഡി​ലെ കു​ഴി​ക​ളി​ൽ ചാ​ടി വാ​ഹ​ന ഗ​താ​ഗ​തം തീ​ർ​ത്തും സാ​ധി​ക്കാ​ത്ത നി​ല​യി​ലാ​ണ്.

പ​ല​വ​ട്ടം പ​രാ​തി കേ​ട്ട് മ​ടു​ത്ത പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ സ​മീ​പി​ച്ചി​രു​ന്നു. ടാ​റിം​ഗ് പൊ​ളി​ഞ്ഞ് കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട റോ​ഡി​ലൂ​ടെ​യു​ള്ള ദു​രി​ത​യാ​ത്ര മാ​സ​ങ്ങ​ൾ പി​ന്നി​ട്ട​തോ​ടെ ക​ടു​ത്ത അ​മ​ർ​ഷ​ത്തി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ട​മ​ക​ളും വാ​ഹ​ന ത​ക​രാ​ർ സം​ബ​ന്ധി​ച്ച് പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു. സം​സ്ഥാ​ന പാ​ത​യി​ലെ ന​ല്ല റോ​ഡി​ലൂ​ടെ വ​ന്ന് ഈ ​വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ക്കേ​ണ്ടി​വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കും ക​ടു​ത്ത പ​രാ​തി​യാ​ണു​ള്ള​ത്.

നി​റ​യെ കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ട റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്. അ​പ​ക​ട​ക്കു​ഴി​ക​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​രു​ന്നി​ല്ല. മ​ഴ ശ​ക്ത​മാ​യ​തോ​ടെ റോ​ഡി​ലെ കു​ഴി​ക​ളി​ല്‍ വെ​ള്ളം നി​റ​യു​ക​യും കു​ഴി​ക​ളു​ടെ ആ​ഴം മ​ന​സി​ലാ​കാ​തെ വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​റു​മു​ണ്ട്.


മ​ഴ മാ​റു​ന്ന​ത​നു​സ​രി​ച്ച് റോ​ഡി​ലെ കു​ഴി​ക​ള​ട​യ്ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ര്‍ ന​ൽ​കി​യ ഉ​റ​പ്പ് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. പ​ഞ്ചാ​യ​ത്തു ഭ​ര​ണ സ​മി​തി പ​രാ​തി ന​ൽ​കി​യ​തി​നേ​തു​ട​ർ​ന്ന് വ​ലി​യ കു​ഴി​ക​ൾ മാ​ത്രം കോ​ൺ​ക്രീ​റ്റും മ​ട്ടി​ക്ക​ല്ലു​മി​ട്ട് താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​രു​ന്നു. ര​ണ്ടു മാ​സം ക​ഴി​ഞ്ഞ​തോ​ടെ വീ​ണ്ടും ദു​ർ​ഘ​ടാ​വ​സ്ഥ​യാ​യി​രി​ക്കു​ക​യാ​ണ്.