ക​ള​ഞ്ഞുകി​ട്ടി​യ സ്വ​ർ​ണ​വ​ള ഉ​ട​മ​യ്ക്ക് തി​രി​കെ ന​ൽ​കി
Thursday, August 22, 2024 4:01 AM IST
മ​ര​ട്: ക​ള​ഞ്ഞ് കി​ട്ടി​യ ഒ​രു പ​വ​ന്‍റെ സ്വ​ർ​ണ​വ​ള ഉ​ട​മ​യ്ക്ക് തി​രി​കെ ന​ൽ​കി നെ​ട്ടൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റാ​ഫി മാ​തൃ​ക​യാ​യി. നെ​ട്ടൂ​ർ ഐ​എ​ൻ​ടി​യു​സി - അ​മ്പ​ല​ക്ക​ട​വ് റോ​ഡി​ൽ​നി​ന്നു ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 യോ​ടെ​യാ​ണ് റാ​ഫി​ക്ക് വ​ള ക​ള​ഞ്ഞുകി​ട്ടി​യ​ത്.

തു​ട​ർ​ന്ന് സ​മീ​പ​ത്തെ ക​ട​ക​ളി​ലും ബാ​ങ്കു​ക​ളി​ലും മ​റ്റും അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഉ​ട​മ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. വാ​ഹ​ന​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി​യ​തി​നാ​ൽ വ​ള ച​ത​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു.


വി​വ​ര​മ​റി​ഞ്ഞ് പ​ന​ങ്ങാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ വ​ള​യു​ടെ ഉ​ട​മ​സ്ഥ​നാ​യ കു​ണ്ട​ന്നൂ​ർ സ്വ​ദേ​ശി ജി​തി​ന് പ​ന​ങ്ങാ​ട് എ​സ്ഐ പ്ര​വീ​ണി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മു​ഹ​മ്മ​ദ് റാ​ഫി​യും സു​ഹൃ​ത്തും ചേ​ർ​ന്ന് വ​ള കൈ​മാ​റി. നെ​ട്ടൂ​ർ ഐ​എ​ൻ​ടി​യു​സി ജം​ഗ്ഷ​ന് സ​മീ​പം ചെ​രു​പ്പ് ക​ട ന​ട​ത്തു​ക​യാ​ണ് മു​ഹ​മ്മ​ദ് റാ​ഫി.