സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്സ് പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ്
Thursday, August 22, 2024 4:01 AM IST
കോ​ത​മം​ഗ​ലം: പ​ല്ലാ​രി​മം​ഗ​ലം ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ഞ്ചാ​മ​ത് സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്സി​ന്‍റെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ന്നു. സ്കൂ​ളി​ൽ എ​സ്പി​സി ഫ്ളാ​ഗ് ഉ​യ​ർ​ത്തി പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ന്‍റെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​എ​ൻ. സ​ജി​മോ​ൻ നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ൽ മു​ഖ്യാ​തി​ഥി​യാ​യി ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ പ​രേ​ഡി​ന് സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു.

പ​ല്ലാ​രി​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഖ​ദീ​ജ മു​ഹ​മ്മ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​ഇ അ​ബ്ബാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം നി​സാ​മോ​ൾ ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ ഫ്ര​ണ്ട് സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. പോ​ത്താ​നി​ക്കാ​ട് എ​സ്ഐ റോ​ജി ജോ​ർ​ജ് പ​രേ​ഡി​ന് ക​മാ​ൻ​ഡ് ന​ൽ​കി.

ഡ്രി​ല്ലിം​ഗ് ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രാ​യ കെ.​എം. അ​ബി, ടി.​പി. ആ​മി​ന എ​ന്നീ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ പ​രേ​ഡി​ന് നേ​തൃ​ത്വം ന​ൽ​കി. ജി​ല്ലാ​ത​ല ക്യാ​ന്പു​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച കേ​ഡ​റ്റു​ക​ൾ​ക്ക് വി​ശി​ഷ്ടാ​തി​ഥി​ക​ൾ ഉ​പ​ഹാ​ര​ങ്ങ​ൾ. വി​ത​ര​ണം ചെ​യ്തു. പി​ടി​എ ഭാ​ര​വാ​ഹി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടേ​യും സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ഗം​ഭീ​ര​മാ​യ എ​സ്പി​സി മാ​ർ​ച്ച് പാ​സ്റ്റി​ന് ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ഫ്ളാ​ഗ് ഓ​ഫ് ന​ൽ​കി.


മൂ​ന്നു​വ​ർ​ഷ​ങ്ങ​ളാ​യി പോ​ത്താ​നി​ക്കാ​ട് പോ​ലീ​സ് വി​ഭാ​ഗ​ത്തി​ന്‍റെ കൃ​ത്യ​മാ​യ മേ​ൽ​നോ​ട്ട​ത്തി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തീ​ക​രി​ച്ച് എ​ഴു​ത്തു പ​രീ​ക്ഷ​യും പാ​സാ​യ കേ​ഡ​റ്റു​ക​ളാ​ണ് സെ​റി​മോ​ണി​യ​ൽ യൂ​ണി​ഫോം ധ​രി​ച്ച് ഡ്ര​മ്മി​ന്‍റെ താ​ള​ത്തി​ൽ പ​രേ​ഡ് ചെ​യ്തു നീ​ങ്ങി​യ​ത്. എ​സ്പി​സി പ​താ​ക, ദേ​ശീ​യ​പ​താ​ക, സ്കൂ​ൾ പ​താ​ക എ​ന്നി​വ കൈ​ക​ളി​ലേ​ന്തി ഫ്ളാ​ഗ് ബെ​യ​റേ​ഴ്സ് അ​ണി നി​ര​ന്നു.

സി​പി​ഒ​മാ​രാ​യ ബി​ജു കെ. ​നാ​യ​ർ, ആ​ൻ മേ​രി ജോ​ണ്‍ എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​നം ന​ല്കി വ​രു​ന്ന​ത്. സീ​നി​യ​ർ, ജൂ​ണി​യ​ർ കേ​ഡ​റ്റു​ക​ൾ പി​ന്തു​ണ ന​ൽ​കി ഒ​പ്പം നി​ന്നു. പ​രേ​ഡ് വി​ജ​യ​ക​ര​മാ​ക്കി​യ എ​ല്ലാ​വ​ർ​ക്കും മു​തി​ർ​ന്ന അ​ധ്യാ​പി​ക എം.​കെ. ചി​ത്ര അ​നു​മോ​ദി​ച്ചു.