വാഹനങ്ങളിൽനിന്നു ബാറ്ററി മോഷണം പതിവാകുന്നു
Friday, August 23, 2024 5:10 AM IST
ആ​ല​ങ്ങാ​ട്: ആ​ലു​വ-പ​റ​വൂ​ർ കെ​എ​സ്ആ​ർ​ടി​സി റോ​ഡി​ൽ മാ​ളി​കം​പീ​ടി​ക പാ​ല​യ്ക്ക​ലി​ൽ വ്യാ​പ​ക​മാ​യി വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നു ബാ​റ്റ​റി മോ​ഷ​ണം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​ലു​വ-പ​റ​വൂ​ർ റോ​ഡി​ൽ പാ​ല​യ്ക്ക​ലു​ള്ള ക​ട്ടനി​ർ​മാ​ണ ക​മ്പ​നി​യി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മി​നി ലോ​റി​ക​ളു​ടെ ബാ​റ്റ​റി​യാ​ണു മോ​ഷ​ണം പോ​യ​ത്. ഒ​രു വാ​ഹ​ന​ത്തിന്‍റെ ബാറ്ററി ഇ​ള​ക്കി എ​ടു​ക്കാ​നു​ള്ള ശ്ര​മ​വുംന​ട​ന്നി​ട്ടു​ണ്ട്.

ഇ​ന്ന​ലെ രാ​വി​ലെ ഉ​ട​മ​ക​ൾ വാ​ഹ​നം എ​ടു​ക്കാ​ൻ വ​ന്ന​പ്പോ​ഴാ​ണു ബാ​റ്റ​റി ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​ഞ്ഞ​ത്. ഉ​ട​ൻ ത​ന്നെ ആ​ല​ങ്ങാ​ട് പോലീ​സി​ൽവി​വ​ര​മ​റി​യി​ച്ചു. വെ​ളി​യ​ത്തു​നാ​ട് മി​ല്ലു​പ​ടി ഭാ​ഗ​ത്തുനി​ന്ന് ആ​ഡം​ബ​ര ബൈ​ക്കുംമോ​ഷ​ണം പോ​യി​രു​ന്നു. ക​ര​യി​ക്കോ​ട​ത്ത് റ​ഫീ​ക്കി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തി​രു​ന്ന ബൈ​ക്കാ​ണു മോ​ഷ​ണം പോ​യ​ത്.


മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പു സ​മീ​പ പ്ര​ദേ​ശ​മാ​യ മാ​ളി​ക പീ​ടി​ക​യി​ലും വ​രാ​പ്പു​ഴ​യി​ലും നി​ന്നും റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ബാ​റ്റ​റി​ക​ൾ മോ​ഷ​ണം പോ​യസം​ഭ​വ​വും ഉ​ണ്ടാ​യി​രുന്നു.

വ​ഴി​യ​രി​കി​ൽ നി​ർ​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന സം​ഘ​മാ​ണു മോ​ഷ​ണം ന​ട​ക്കു​ന്ന​തെ​ന്ന സൂ​ച​ന​യു​ണ്ട്. അ​തേ സം​ഘ​മാ​ണോ ആ​ല​ങ്ങാ​ട് ഭാ​ഗ​ത്തു​ള്ള മോ​ഷ​ണ​ത്തി​നു പി​ന്നി​ലെന്നാ​ണു സം​ശ​യം. പോ​ലീ​സ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.