ജ​ർ​മ​ൻ ലാം​ഗ്വേ​ജ് കോ​ഴ്സി​ന് വി​ശ്വ​ജ്യോ​തി കോ​ള​ജി​ൽ തു​ട​ക്കം
Friday, August 23, 2024 5:18 AM IST
മൂ​വാ​റ്റു​പു​ഴ: വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ഫോ​റി​ൻ ലാം​ഗ്വേ​ജ് ഡി​വി​ഷ​ന്‍റെ കീ​ഴി​ൽ ബ്ലൂ​മെ​ൻ ജ​ർ​മ​ൻ അ​ക്കാ​ദ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജ​ർ​മ​ൻ ലാം​ഗ്വേ​ജ് കോ​ഴ്സി​ന് തു​ട​ക്കം കു​റി​ച്ചു. ജ​ർ​മ​ൻ പ​ഠ​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജ​ർ​മ​ൻ ഗ​വ​ൺ​മെ​ന്‍റ് യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ സ്കോ​ള​ർ​ഷി​പ്പോ​ടെ പ​ഠി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് കോ​ഴ്സ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

വി​ദ്യാ​ഭ്യാ​സ​രം​ഗ​വും അ​തി​നു​ശേ​ഷ​മു​ള്ള തൊ​ഴി​ൽ​രം​ഗ​വും മി​ക​ച്ചു നി​ൽ​ക്കു​ന്ന ജ​ർ​മ​നി​യി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് മേ​ഖ​ല​യി​ലെ ജോ​ലി സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും അ​വ​സ​ര​ങ്ങ​ളെ കു​റി​ച്ചും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജ​ൺ ചെ​യ​ർ​മാ​ൻ ജോ​ളി ത​ട​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ഴ്സി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ള​ജ് മാ​നേ​ജ​ർ മോ​ൺ. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ നി​ർ​വ​ഹി​ച്ചു.


കോ​ഴ്സ് ഡ​യ​റ​ക്ട​റും മു​ൻ മാ​നേ​ജ​റു​മാ​യ ഡോ. ​ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​മ്പി​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​കെ. രാ​ജ​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സോ​മി പി. ​മാ​ത്യു, ബ്ലു​മെ​ൻ ജ​ർ​മ​ൻ അ​ക്കാ​ദ​മി പ്ര​തി​നി​ധി​ക​ളാ​യ ജോ​യി പി. ​ചെ​റി​യാ​ൻ, മേ​ഴ്സി ജോ​ളി, കോ​ഴ്സ് ഇ​ൻ​സ്‌​ട്ര​ക്ട​ർ സു​നു ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.